Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

18 JULY 2019 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതിനെ തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കളവാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അനുമതി ലഭിക്കുന്നതിന് മുമ്പേ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കെട്ടിടത്തിന്റെ പ്ലാന്‍ നിരവധി തവണ മാറ്റി. പില്ലറുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും ഉരുക്കാണ് ഉപയോഗിച്ചത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാലാണ് ലൈസന്‍സ് നല്‍കാന്‍ വൈകിയത്. നഗരസഭാ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്- സത്യവാങ്മൂലത്തില്‍ പറയുന്നു. 

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതും ഹൈക്കോടതിയിലെ സത്യവാങ്മൂലവും പരസ്പ്പരവിരുദ്ധമാണ്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായെന്ന് ഡിവൈഎസ്പി വിഎ കൃഷ്ണദാസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിന് മുമ്പ് അന്വേഷണ സംഘം നഗരസഭായിലെത്തി ചെയര്‍പേഴ്‌സണ്‍ ശ്യാമളയെ ചോദ്യം ചെയ്തിരുന്നു. ഇവരെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാനുള്ള നീക്കമാണ് തദ്ദേശസ്വയംഭരണ വകുപ്പ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഹൈക്കോടതിയില്‍ ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കിയതെന്ന് അറിയുന്നു. 

ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കെട്ടിടത്തിന് ലൈസസ് നല്‍കണമെന്ന് നഗരസഭാ എഞ്ചിനിയറിംഗ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി നടപടി സ്വീകരിച്ചില്ലെന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിഷയത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇടപെട്ടതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി പ്രതികരിച്ചിരുന്നു. എന്നാല്‍ ചെയര്‍പേഴ്‌സന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും ഇവരെ തിരുത്താന്‍ നഗരസഭാ അധ്യക്ഷയായ പി കെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി ജയരാജന്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 

നഗരസഭാ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും കാര്യമായി ഇടപെടാനും പി.കെ ശ്യാമളയ്ക്ക് സാധിച്ചില്ല. ജനപ്രതിനിധികള്‍ക്ക് പിരിമിതി ഉണ്ട്. പക്ഷെ, ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രം കേട്ട് നടക്കുന്നതല്ല ജനപ്രതിനിധികളുടെ ഉത്തരവാദിത്വം? ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഇടപെടുകയാണ് ചെയ്യേണ്ടത്. അക്കാര്യത്തില്‍ മുന്‍സിപ്പാലിറ്റിക്ക് വീഴ്ച പറ്റിയെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജയരാജന്റെ നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുത്തി. ശ്യാമളയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് തന്നെയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (50 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends