Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ; വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു

18 JULY 2019 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റിന് നേരെ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു. യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ എന്ന് വിപി സാനു പറഞ്ഞു. മുൻ ഭാരവാഹികൾ യഥാർത്ഥ എസ്എഫ്ഐക്കാർ അല്ലാത്തതു കൊണ്ടാണ് വിദ്യാർത്ഥികൾക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും വിപി സാനു പറഞ്ഞു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന നടപടിയാണ് യൂണിവേഴ്‍സിറ്റി കോളേജിൽ സ്വീകരിച്ചതെന്നും വിപി സാനു വ്യക്തമാക്കി.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്‍റെയും വധശ്രമക്കേസിന്‍റെയും സാഹചര്യത്തിൽ യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സംഘടനാ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരഹാവികളായ പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനേയും 25 അംഗ കമ്മിറ്റിയില്‍ എസ്എഫ്ഐ ഉള്‍പ്പെടുത്തിയിരുന്നു. കൺവീനറായി കേരള സർവകലാശാല യൂണിയൻ ചെയർമാനും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും രണ്ടാം വർഷ എംഎ വിദ്യാർഥിയുമായ എ.ആർ.റിയാസിനെയും ജോയിന്റ് കൺവീനറായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ വീണയെയും തിരഞ്ഞെടുത്തു. 12നുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിലാണിത്.

അതിനിടെ, യൂണിവേഴ്സിറ്റി കോളജില്‍ തിരുത്തല്‍ നടപടികള്‍ക്ക് കോളജ് അധികൃതരും എസ്എഫ്ഐയും തുടക്കമിട്ടു. കോളജിലുണ്ടായിരുന്ന എസ്എഫ്ഐയുടെ കൊടികളും ബാനറുകളും വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം അധികൃതര്‍ നീക്കി.

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ കേരളജനതയോട് വി.പി.സാനു മാപ്പ് ചോദിച്ചിരുന്നു. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളര്‍ച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച്‌ മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലര്‍ത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണമെന്നും സാനു ഫേസ്ബുക്കില്‍ കുറിച്ചു.

കൂടെ നിന്നവരെ വീണുപോകാതെ ചേർത്തുപിടിച്ചവർ, ഇനി വരുന്നവരുടെ അവകാശങ്ങൾക്കായി തെരുവിൽ തല പൊട്ടിയവർ, കലാലയങ്ങൾ സർഗാത്മകമാക്കാൻ മുന്നിൽ നിന്നവർ, ഒപ്പമുള്ളവരുടെ വേദനയിൽ കണ്ണുനനഞ്ഞവർ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവൻ കൊടുത്തവർ, അഭിമന്യു പാടിയ നാടൻപാട്ടുകൾ ഹൃദയത്തിൽക്കൊണ്ടു നടക്കുന്നവർ, സാഹിത്യത്തെയും, കലകളെയും ഏറ്റവും മനോഹരമായി ആസ്വദിക്കുന്നവർ. അവർ മാത്രമാണ് ഈ പ്രസ്ഥാനത്തിന്റെ കാവൽക്കാർ. വർഷങ്ങളെടുത്ത് അവർ നിറം കൊടുത്ത സ്വപ്നങ്ങളെയും കാലങ്ങളായി അവർ നയിച്ച പോരാട്ടങ്ങളെയുമാണ് കുറഞ്ഞ മണിക്കൂറുകളിൽ, ഒരു കലാലയത്തിനകത്ത് കുറച്ചാളുകൾ ചേർന്ന് ഒറ്റുകൊടുത്തത്.

ഈ ശുഭ്രപതാകയിൽ എഴുതിച്ചേർത്തിരിക്കുന്നത് അർഥമില്ലാത്ത വാക്കുകളല്ല. ആ മൂന്നു മഹത്തായ ആശയങ്ങളാണ് ഈ പ്രസ്ഥാനത്തെ നിർവചിക്കുന്നത്. ഇന്ത്യയിലെ എത്രയോ ലക്ഷക്കണക്കിനു വിദ്യാർഥികളെ ചേർത്തുവെക്കുന്നത്. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിർണയിക്കുമ്പോൾ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐ എന്ന മൂന്നക്ഷരങ്ങൾ; അവർക്കു മേൽ വീശുന്ന തണലാണ് ഈ ശുഭ്രപതാക. അവരുടെ സംഘടിതമായചെറുത്തുനില്പുകളുടെ അടയാളമാണ് ഈ പ്രസ്ഥാനം. ഞാനടക്കമുള്ള ഒരു വ്യക്തിയുടെയും പ്രവൃത്തികൾ നമ്മളുയർത്തുന്ന മുദ്രാവാക്യങ്ങളെ മങ്ങലേല്പിക്കാനനുവദിച്ചുകൂടാ. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുത്.

മറ്റൊന്നും പറയാനില്ല. തെറ്റുകൾ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളർച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലർത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം എന്നും സാനു വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (20 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends