Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..


ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..

കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

18 JULY 2019 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശം. ജൂലൈ 19 മുതല്‍ 20 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള, ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റ് വീശാനിടയുണ്ട്. തെക്ക്പടിഞ്ഞാറന്‍, വടക്ക് അറബിക്കടല്‍, മധ്യ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. 20 മുതല്‍ 22 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്പടിഞ്ഞാറന്‍ അറബിക്കടല്‍ ചേര്‍ന്നുള്ള മധ്യ അറബിക്കടലിലും മത്സബന്ധനത്തിന് പോകരുത്. ഇവിടങ്ങളിലും മാലിദ്വീപ്, കോമോറിന്‍ തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാനുള്ള സാധ്യതയുണ്ട്.

കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, 20 ന് ഇടുക്കി, 21ന് കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

19 ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 20 ന് എറണാകുളം ജില്ലയിലും 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂലൈ 19ന് തിരുവന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും 20ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍ ജില്ലകളിലും 21 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലും 22ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അവിടങ്ങളിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട്. ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍ നിര്‍ത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുത്. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല്‍ ഒഴിവാക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (3 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (7 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (15 minutes ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (17 minutes ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (21 minutes ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (26 minutes ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (32 minutes ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (34 minutes ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (37 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (40 minutes ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (44 minutes ago)

വധശിക്ഷയും കഠിനതടവും  (45 minutes ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (45 minutes ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (48 minutes ago)

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (1 hour ago)

Malayali Vartha Recommends