മാണി സാറിന് എന്റെ വക അഞ്ഞൂറ് രൂപ, കെഎം മാണിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്

ബാര്‍ കോഴ കേസില്‍ മന്ത്രി കെഎം മാണിക്കെതിരെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ നേതാക്കന്‍മാരെല്ലാം മാണിക്കെതിരെ തിരിഞ്ഞു. ഇതിനിടയില്‍ ചലച്ചിത്ര പ്രമുഖരും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ്. കെഎം മാണിയെ പരിഹസിച്ചു കൊണ്ടാണ് സംവിധായകന്‍ ആഷിക് അബു രംഗത്തു എത്തിയത്.
ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെഎം മാണിയെ പരിഹസിച്ചത്. അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണി സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച് കൊടുക്കണമെന്നാണ് ആഷിക് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ വക 500 രൂപ നല്‍കാമെന്നും ആഷിക് പറയുന്നുണ്ട്. പോസ്റ്റിന് താഴെ കമന്റ് ചെയ്തവരെല്ലാം മാണി സാറിന് സംഭാവന ഓഫര്‍ ചെയ്തിട്ടുണ്ട്.
ഇതിനോടകം 2886 പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഒരുപാട് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സത്യം പുറത്തു വരട്ടെയെന്നും, ഇതൊക്കെ ചെറുത് ഇനി കാണാന്‍ പോകുന്നതല്ലേ ഉള്ളൂവെന്നും പരിഹസിച്ചുകൊണ്ടാണ് കമന്റുകള്‍ ഉള്ളത്. ഇതിനുമുന്‍പ് ആഷിക് അബു സുരേഷ് ഗോപിയെയും ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. വിഴിഞ്ഞം പ്രസംഗത്തെ റോങ് നമ്പര്‍ എന്നു വിമര്‍ശിച്ചുകൊണ്ടാണ് ആഷിക് അബു സുരേഷ് ഗോപിയെ പരിഹസിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























