ഇടുക്കിയിലെ രാജ്കുമാറിന്റെ കസ്റ്റഡിമരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എസ്.പി യതീഷ് ചന്ദ്രയും എ.ഡി.ജി.പി ബി. സന്ധിയും തമ്മില്‍ കട്ടക്കലിപ്പ്

ഇടുക്കിയിലെ രാജ്കുമാറിന്റെ കസ്റ്റഡിമരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എസ്.പി യതീഷ് ചന്ദ്രയും എ.ഡി.ജി.പി ബി. സന്ധിയും തമ്മില്‍ കട്ടക്കലിപ്പ്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ താക്കീത് നല്‍കിയതോടെയാണ് ഇരുവരെയും പിന്‍മാറിയത്. പെരുമ്പാവൂര്‍ ജിഷാ വധക്കേസിലെ പ്രതിയെ പിടികൂടിയപ്പോള്‍ അത് ശരിയാണോ എന്ന് ചോദിച്ച് റൂറല്‍ എസ്.പിയായിരുന്ന തന്നെ പലരും വിളിച്ച് ചോദിച്ചെന്ന് ഇപ്പോള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണറായ യതീഷ് ചന്ദ്ര പറഞ്ഞതാണ് സന്ധ്യയെ ചൊടിപ്പിച്ചത്. കേസ് അന്വേഷിച്ച തന്നോടാണ് അക്കാര്യം അന്വേഷിക്കേണ്ടതെന്നും സന്ധ്യ പറഞ്ഞു.
മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ സര്‍വീസ് സ്‌റ്റോറിയായ 'എന്റെ പോലീസ് ജീവിതം' എന്ന പുസ്തകത്തില്‍ ജിഷ വധം സി.പി.എം. സ്‌പോണ്‍സേഡ് കൊലപാതകം ആയിരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലാണ് കൊലപാതകം നടന്നത്. അന്വേഷണ സമയത്ത് ഉദ്യോഗസ്ഥ ഓഫീസില്‍വന്ന് മൂന്നുതവണ ഇതൊരു സി.പി.എം. സ്‌പോണ്‍സേഡ് കൊലപാതകം ആയിരിക്കാമെന്ന് പറഞ്ഞിരുന്നു. അപ്പോഴെല്ലാം, അതെങ്ങനെയാണ് സംഭവിക്കുകയെന്ന് തിരിച്ചുചോദിച്ചു. പക്ഷെ, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സി.പി.എമ്മുകാരാണ് ജിഷാ വധം ആസൂത്രണം ചെയ്തിരിക്കാന്‍ സാധ്യതയെന്ന അവരുടെ തിയറി കേട്ടിട്ടില്ലെന്നും സെന്‍കുമാറിന്റെ പുസ്തകത്തില്‍ പറയുന്നു.
സെന്‍കുമാറിന്റെ പുസ്തകത്തില്‍ പറയുന്ന അന്വേഷണ ഉദ്യോഗസ്ഥ എ.ഡി.ജി.പി സന്ധ്യയാണ്. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്്‌ലാമിനെ അറസ്റ്റ് ചെയ്തപ്പോഴാണ് പലരും റൂറല്‍ എസ്.പിയായ തന്നെ വിളിച്ച് ചോദിച്ചതെന്ന് യതീഷ് ചന്ദ്ര പറഞ്ഞത്. ഇത് രണ്ടും കൂട്ടിവായിക്കുമ്പോള്‍ ജിഷവധക്കേസില്‍ എന്തൊക്കെയോ അസ്വഭാവികതകള്‍ നടന്നായി പലരും സംശയിച്ചിരുന്നത് ശരിയാണോ എന്ന് തോന്നിപ്പോകുന്നു. പൊലീസ് അന്ന് പറഞ്ഞിരുന്ന പലകാര്യങ്ങളും കെട്ടിച്ചമച്ചതാണെന്ന് നാട്ടുകാരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ജിഷയെ കൊന്ന ശേഷം അമിറുള്‍ ഇസ്്‌ലാം തൊട്ടടുത്തുള്ള കുളിക്കടവില്‍ എത്തിയിരുന്നെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പൊലീസ് പറഞ്ഞ സമയത്ത് നാട്ടുകാരില്‍ ചിലര്‍ അവിടെ കുളിക്കുന്നുണ്ടായിരുന്നു. അവരാരും അമിറുള്‍ ഇസ്്‌ലാമിനെ കണ്ടിരുന്നില്ല.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ ഡി.ജി.പി രൂക്ഷവിമര്‍ശനം നടത്തി. യുവ എസ്.പിമാരില്‍ പലരെയും ഫോണില്‍ വിളിച്ചാല്‍ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാരണം അന്വേഷിച്ചപ്പോഴാണ് ഇവരൊക്കെ ഫുള്‍ടൈം വാട്‌സാപ്പിലും ഫെയിസ്ബുക്കിലും മുഴുകിയിരിക്കുകയാണെന്ന് മനസ്സിലായതായും ഡി.ജി.പി പറഞ്ഞു. ഇങ്ങിനെ പോയാല്‍ സ്മാട്‌ഫോണിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐ.പി.എസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇവരുണ്ടെങ്കിലും അവിടെ ഇടുത്ത പല പ്രധാനപ്പെട്ട സംഭവങ്ങളും ഇവരാരും കാണാറില്ലെന്നും പ്രതികരിക്കാറില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























