തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമവും അഴിഞ്ഞാട്ടവും ആവശ്യത്തിലേറെ വിളമ്പുന്ന മുഖ്യധാരാ പത്രങ്ങള്‍ക്ക് എം.എസ്.എഫ് നേതാക്കളുടെ ക്രൂരമായ റാംഗിങ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അക്രമം മാത്രം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമവും അഴിഞ്ഞാട്ടവും ആവശ്യത്തിലേറെ വിളമ്പുന്ന മുഖ്യധാരാ പത്രങ്ങള്‍ക്ക് എം.എസ്.എഫ് നേതാക്കളുടെ ക്രൂരമായ റാംഗിങ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അക്രമം മാത്രം. എംഎസ്എഫ് നേതാക്കള്‍ വിദ്യാര്‍ഥിയുടെ കര്‍ണപടം ആണ് അടിച്ച് തകര്‍ത്തത്. ദേശീയ വുഷു താരവും പാലക്കാട് കല്ലടി എംഇഎസ് കോളേജിലെ ഒന്നാംവര്‍ഷ ഇസ്ലാമിക് ചരിത്ര ബിരുദവിദ്യാര്‍ഥിയുമായ മണ്ണാര്‍ക്കാട് വടശ്ശേരിപ്പുറം കൊമ്പം സ്വദേശിയായ സി ടി ദില്‍ഷാദാണ് ക്രൂരമായ റാഗിങ്ങിനിരയായത്. ഇയാള്‍ മണ്ണാര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബില്‍ (മൂന്നാം വര്‍ഷ ബികോം ഫിനാന്‍സ്), ഷനില്‍ (മൂന്നാം വര്‍ഷ ബിസിഎ) എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന നാലുപേര്‍ക്കെതിരെയുമാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.
വുഷു ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായ ദില്‍ഷാദിന്റെ പരിക്ക് ഗുരുതരമായതിനാല്‍ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ് നഷ്ടപ്പെടാനിടയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കേള്‍വിശക്തി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. ബസ് കാത്ത് നില്‍ക്കുമ്പോഴാണ് പത്തോളം എംഎസ്എഫുകാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ദില്‍ഷാദിനെ ആക്രമിച്ചത്. എന്നാല്‍ സംഭവം പുറത്തറിയാന്‍ വൈകി. കഴിഞ്ഞ ദിവസം നടന്ന റാഗിങ് പുറത്തറിയാന്‍ വൈകി. ദില്‍ഷാദ് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ പത്തോളം എം.എസ്.എഫുകാരുടെ ഊക്കന്‍സ് എന്ന ഗ്യാംങ് ആണ് കോളജിലെ റാഗിംഗ് ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ കര്‍ണപടവും 2017ല്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ കാഴ്ചയും റാഗിംഗില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
എസ്.എഫ്.ഐയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കോളജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആ വാര്‍ത്തയും പല മാധ്യമങ്ങളും മുക്കി. കണ്ണൂര്‍ ഇരിട്ടി പ്രഗതി കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ആകാശാ(19)ണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഘടനയുടെ ക്യാമ്പില്‍ പങ്കെടുത്തതിനും വാട്‌സാപ് ഗ്രൂപ്പില്‍ ചേര്‍ന്നതിനും ആണ് പുറത്താക്കിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ രക്തം വാര്‍ന്ന് അവശനിലയിലായ ആകാശിനെ കൂട്ടുകാര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ കടുത്തമാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് ആകാശ് പൊലീസിന് മൊഴി നല്‍കി.
കഴിഞ്ഞ ശനിയും ഞാറയും പേരട്ടയില്‍ നടന്ന എസ്എഫ്‌ഐ പഠനക്യാമ്പില്‍ പങ്കെടുത്തവരെ മാനേജര്‍മാരും പ്രിന്‍സിപ്പലും ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാട്‌സാപ് ഗ്രൂപ്പില്‍ അംഗമായവര്‍ ലെഫ്റ്റ് ആകണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ഓരോരുത്തരായി പ്രത്യേകം സ്റ്റാഫ്‌റൂമില്‍ വിളിച്ച് വരുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവര്‍ പറയുന്നു. സംഭവത്തെ കുറിച്ച് ഇരട്ടി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായാണ് വിവരം. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ടെങ്കിലും പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ അതൊക്കെ അവഗണിക്കുകയാണെന്ന് എസ്.എഫ്.ഐ പറയുന്നു. തിരുവനന്തപുരം ധനുവച്ചപുരം കോളജില്‍ എസ്.എഫ്.ഐക്കാരിയുടെ തല അടിച്ച് പൊട്ടിച്ച സംഭവവും വലിയ വാര്‍ത്തയായില്ല.
https://www.facebook.com/Malayalivartha

























