കടുവയെ കിടുവ പിടിച്ചു... മാണിയെ കുടുക്കാന്‍ ഇറങ്ങിത്തിരിച്ച ബിജു രമേശിന്റെ വീട്ടില്‍ ബിന്ധ്യാസ് തോമസെത്തി

കടുവയെ കിടുവ പിടിച്ചതു പോലെയായി കാര്യങ്ങള്‍. ചാനലകളിലൂടെ കത്തിക്കയറുന്ന ബിജു രമേശിന്റെ വീട്ടില്‍ കൊച്ചി ബ്ലാക്ക്‌മെയിലിങ് കേസ് പ്രതി ബിന്ധ്യാസ് തോമസ് എത്തിയത് ഏറെ അഭ്യൂഹമുണ്ടാക്കി. മുന്‍കൂട്ടി അറിയിച്ചശേഷം കൂടിക്കാഴ്ചയ്ക്ക് എത്തിയ ബിന്ധ്യാസിനെ കാണാന്‍ ബിജു രമേശ് തയ്യാറായില്ല. 4.15 കാണാമെന്ന് അനുമതി നല്‍കിയത് അനുസരിച്ചാണ് എത്തിയതെന്ന് ബിന്ധ്യാസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, താന്‍ വിളിച്ചിട്ടല്ല ബിന്ധ്യാസ് വന്നതെന്നും പി. സി ജോര്‍ജാണ് തന്റെ വീട്ടിലേയ്ക്ക് ബിന്ധ്യാസിനെ അയച്ചതെന്ന് സംശയിക്കുന്നതായും ബിജു രമേശ് പറഞ്ഞു. കെ.എം മാണിയെ രക്ഷിക്കാനായി തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യം. തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് ബിന്ധ്യാസ് അയച്ച മെസേജ് തന്റെ ഫോണിലുണ്ട്. അതുകൊണ്ടുതന്നെ ബിന്ധ്യാസ് തന്നെ കാണാനെത്തിയതിനു പിന്നിലെ കെണി മനസ്സിലാക്കിയാണ് അവരെ പറഞ്ഞുവിട്ടത്. തന്നെ കുടുക്കാനുള്ള ശ്രമം പലരീതിയില്‍ നടക്കുന്നുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ബിജു രമേശിനെ കാണാന്‍ താന്‍ സ്വമേധയാ ചെന്നതാണെന്നും മാണിയ്‌ക്കെതിരായ ചില വിവരങ്ങള്‍ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിന്ധ്യാസ് പറഞ്ഞു. പി.സി ജോര്‍ജിനെ തനിക്ക് വ്യക്തിപരമായി അറിയില്ല. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും അല്ലാതെ താന്‍ അദ്ദേഹത്തെ കണ്ടിട്ടുപോലും ഇല്ലെന്നും ബിന്ധ്യാസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























