Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

എസ്.എഫ്.ഐയുടെ നിരവധി നേതാക്കളെ കലാലയങ്ങളില്‍ കശാപ്പ് ചെയ്ത വലതുപക്ഷ ആക്രമണ രാഷ്ട്രീയത്തോട് സമാനതയുള്ളതാണ് യൂണിവേഴ്‌സിറ്റി കോളജിലെ സംഭവമെന്ന് മന്ത്രി ജി.സുധാകരന്‍

19 JULY 2019 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്

ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് അക്രമകാരികളായ ഏതാനും പേര്‍ എസ്.എഫ്.ഐയുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ കാട്ടിക്കൂട്ടിയതെന്ന് മന്ത്രി ജി.സുധാകരന്‍. ഈ പ്രവണത ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കാണുന്നു. എസ്.എഫ്.ഐയുടെ നയങ്ങളും പരിപാടികളുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നുമാത്രമല്ല എസ്.എഫ്.ഐയുടെ നിരവധി നേതാക്കളെ കലാലയങ്ങളില്‍ കശാപ്പ് ചെയ്ത വലതുപക്ഷ ആക്രമണ രാഷ്ട്രീയത്തോട് സമാനതയുള്ളതാണ് യൂണിവേഴ്‌സിറ്റി കോളജിലെ സംഭവമെന്നും മന്ത്രി ഫെയിസ്ബുക്കൂലൂടെ കുറ്റപ്പെടുത്തി. മന്ത്രിയുടെ അനുജനും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ജി.ഭുവനേശ്വരനെ പന്തളം എന്‍.എസ്.എസ് കോളജില്‍ വെച്ച് കെ.എസ്.യുക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും പ്രാദേശിക മേഖലാ കമ്മിറ്റിയംഗവുമായ അഖിലിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം കക്ഷി വ്യത്യാസമില്ലാതെ ഏവരേയും നടുക്കിയ സംഭവമാണ്. അതിന് മാപ്പ് കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇടതുപക്ഷമാണെന്ന് പറയുക, ഇടതുപക്ഷ കൊടി പിടിക്കുക, വലതുപക്ഷത്തേക്കാള്‍ മോശമായി പ്രവര്‍ത്തിക്കുക. ഇടതുപക്ഷ, വലതുപക്ഷ വ്യത്യാസം ഇല്ലാതാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രതിനിധികളാണ് യൂണിവേഴ്‌സിറ്റി കോളജില്‍ അക്രമം നടത്തിയത്. ഇത് തുടച്ചു നീക്കേണ്ട സമയമാണ്. അതിന് കര്‍ശനമായ പരിശോധനകളും ശുദ്ധീകരണവും എല്ലായിടത്തും ആവശ്യമാണ്. ഇത് എസ്.എഫ്.ഐയില്‍ മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇത്തരക്കാര്‍ കടന്നുകൂടിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

എസ്.എഫ്.ഐയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവര്‍ ഫാസിസ്റ്റുകളാണ്. അക്രമത്തോടുള്ള സഹതാപമല്ല അക്രമികളാല്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ അവസാന വേരും പറിക്കണമെന്ന ദുരാഗ്രഹമാണ്. 33 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഇതുവരെ വലതുപക്ഷ അക്രമകാരികളാല്‍ കൊല്ലപ്പെട്ടത്. കെ.എസ്.യു, ഡി.എസ്.യു, എ.ബി.വി.പി, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ വലതുപക്ഷ സംഘടനകളുടെ തീവ്രവാദികളാണ് ഇവരെയെല്ലാം കൊന്നത്. രക്തസാക്ഷികളുടെ പേരിലാണ് എസ്.എഫ്‌ഐ കേരളമാകെ വളര്‍ന്നത്. മിക്ക കലാലയങ്ങളിലും വിജയികളാകുന്നത്. ഈ വിജയങ്ങള്‍ അഹങ്കരിക്കാനല്ല. വിനയത്തോടെ ജനപ്രിയമായ വിദ്യാഭ്യാസത്തിന് ഈടും പാവും നല്‍കുന്ന വിദ്യാഭ്യാസ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള പ്രചോദനമാണ്. അത് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ വിരുദ്ധരായ എസ്.എഫ്.ഐ വേഷധാരികള്‍ക്ക് മനസിലാകുകയില്ല.

അക്രമവും ബല പ്രയോഗവും ഈ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്തമാണ്. അത് ഏത് അവസരത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ഇത് മാര്‍ക്‌സിന്റെ വിശകലനമാണ്. ഈ അക്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി അക്രമികളെ നിഷ്പ്രഭമാക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. അതാണ് മുമ്പ് ചെയ്തിരുന്നത്. അതിപ്പോഴും മറക്കേണ്ടതില്ല. നിരപരാധികളെ ആക്രമിക്കുകയല്ല നമ്മുടെ ചരിത്രപരമായ റോള്‍. അവിടെയാണ് എസ്.എഫ്.യുടെ യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ ഭാരവാഹികള്‍ക്ക് ഗുരുതരമായ തെറ്റുപറ്റിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (34 minutes ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (39 minutes ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (1 hour ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (1 hour ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (3 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (3 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (3 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (4 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (4 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (4 hours ago)

Malayali Vartha Recommends