Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം

20 JULY 2019 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം. ഇതിനെതിരെ സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മാത്രമാണ് പിരിവ് നടത്തുന്നത് എന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് സംഭാവന കൂപ്പണ്‍ പുറത്ത് ഇറക്കിയിരിക്കുന്നത്. ഈടില്ലാതെ എം.പിമാര്‍ക്ക് വായ്പ നല്‍കണമെന്ന് ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്. അത് ഉപയോഗിച്ച് വാഹനം വാങ്ങാമായിരുന്നിട്ടും പിരിവ് നടത്തുന്നത് പണം തട്ടാനുള്ള മാര്‍ഗ്ഗമാണെന്നാണ് ആക്ഷേപം. 

14 ലക്ഷം രൂപയുടെ വാഹനം വാ്ങ്ങാന്‍ ആയിരം രൂപയുടെ കൂപ്പണ്‍ അച്ചടിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പിരിവ് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ജൂലായ് 25നുള്ളില്‍ ഓരോ മണ്ഡലം കമ്മിറ്റിയും രണ്ട് ലക്ഷം രൂപാ വിതം നല്‍കണമെന്നാണ് നിര്‍ദേശം. എംപിക്ക് പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും ലഭിക്കും. പിന്നെന്തിനാണ് പണപിരിവെന്ന് പ്രവര്‍ത്തകര്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ് എന്നിവ വേറെ ലഭിക്കും. വിമാന, ട്രെയിന്‍യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. അതിനാല്‍ പിരിവ് നടത്തുന്നത് ശരിയായ രീതിയല്ലെന്നാണ് ആരോപണം. 

സംഭാവന നിര്‍ബന്ധിത പണപ്പിരിവാക്കാനാണെങ്കില്‍ സഹകരിക്കില്ലെന്ന് പാര്‍ട്ടി അനുഭാവികള്‍ നിപാടെടുത്തിട്ടുണ്ട്. എന്നിട്ടും പരിവ് നിര്‍ത്താന്‍ നേതൃത്വം തയാറായിട്ടില്ല. 1,400 ലീഫുകളാണ് ആകെ അച്ചടിച്ചിട്ടുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നു. 14 ലക്ഷത്തോളം രൂപ പിരിച്ച് എംപിക്ക് വാഹനം വാങ്ങി നല്‍കുകയാണ്് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യം. ഇത് കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് മാത്രമുള്ള പിരിവാണെന്നും പുറത്തുനിന്നുള്ളവരില്‍ നിന്ന് പണം വാങ്ങുന്നില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ ന്യായീകരണം. ഇതേ ന്യായീകരണവുമായി അനില്‍അക്കര എം.എല്‍.എയും രംഗത്തെത്തിയിട്ടുണ്ട്. തീരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച രമ്യാഹരിദാസിന് തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും മറ്റും വസ്ത്രങ്ങള്‍ വരെ വാങ്ങി കൊടുത്തിരുന്നു.

'ആലത്തൂര്‍ എംപി കുമാരി രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീത്' എന്ന് അച്ചടിച്ച കൂപ്പണില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപാണ് ഒപ്പിട്ടിരിക്കുന്നത്. മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരാണ് സംഭവം വിവാദമാക്കിയതെന്നും ആക്ഷേപമുണ്ട്. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവമാണിതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. കെ.പി.സി.സി വിചാരിച്ചാല്‍ വാഹനം വാങ്ങി നല്‍കാം അല്ലെങ്കില്‍ ബാങ്ക് വായ്പ നല്‍കുന്നുണ്ട്. അതിനെയൊന്നും ആശ്രയിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നടപടി നിലവിലുള്ള ജനപിന്തുണ നഷ്ടപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില ചരിത്രവിജയം ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കണമെങ്കില്‍ ജനഹിതം അറിഞ്ഞ് നേതൃത്വം പ്രവര്‍ത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends