ബിജു രമേശ് തെളിവ് നല്‍കട്ടെയെന്ന് മാണി

ബാര്‍ കോഴ കേസില്‍ ബിജു രമേശ് തെളിവ് നല്‍കട്ടേയെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. തെളിവ് നല്‍കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കവെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി.
ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ ആണ്. സത്യം ഉടന്‍ പുറത്തുവരും. തനിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരങ്ങളില്‍ അങ്കലാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























