Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

റെയ്ഡ് തുടങ്ങി.... ഭികര പ്രസ്ഥാനങ്ങളില്‍ കുതിച്ചുയരുന്ന അന്‍സറുള്ളയുടെ വേരുകള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്; ഇന്ത്യയില്‍ ധനസമാഹരണം നടത്തുന്നവരില്‍ മലയാളികളും തമിഴരുമാണു മുന്‍പന്തിയിലെന്ന് ഐ.ബി.; തമിഴ്‌നാട്ടില്‍ റെയ്ഡ്

21 JULY 2019 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ലോകത്ത് തന്നെ സമാധാനം കളയുന്ന ഭികര സംഘടനകളാണ് അല്‍ക്വയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും. ഈ സംഘടനകളോട് കിടപിടിക്കുന്ന 'അന്‍സറുള്ള' കേരളത്തിലും തമിഴ്‌നാട്ടിലും സജീവമെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. യു.എസ് ഇസ്രയേല്‍ അച്ചുതണ്ടിനെതിരേ യമനില്‍ രൂപംകൊണ്ട അന്‍സുറള്ളയ്ക്കായി ഇന്ത്യയില്‍ ധനസമാഹരണം നടത്തുന്നവരില്‍ മലയാളികളും തമിഴരുമാണു മുന്‍പന്തിയിലെന്ന് ഐ.ബി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

അന്‍സറുള്ള ഗ്രൂപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ റെയ്ഡ് നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അടുത്തദിവസങ്ങളില്‍ കേരളത്തിലും തെരച്ചില്‍ തുടരും. യമനിലെ ഹൂതി വിമതര്‍ നേതൃത്വം നല്‍കുന്ന ഈ ഭീകരഗ്രൂപ്പ് അമേരിക്കയെ പിന്തുണയ്ക്കുന്ന സൗദി അറേബ്യ, യു.എ.ഇ. എന്നിവയ്ക്കു പുറമേ ഇന്ത്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയും ശത്രുപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ശ്രീലങ്കയില്‍ 253 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്തവരേക്കുറിച്ചുള്ള അന്വേഷണത്തിലാണ് അന്‍സറുള്ളയുടെ ഇന്ത്യന്‍ ബന്ധങ്ങളെക്കുറിച്ചു സൂചന ലഭിച്ചത്. 2015 മുതല്‍ യു.എസ്. സഖ്യസേനയുമായുള്ള യുദ്ധത്തില്‍ വന്‍നാശനഷ്ടമുണ്ടായ യമനിലെ ഹൂതി വിമതരെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കുകയാണ് ഇന്ത്യയില്‍ ഈ ഗ്രൂപ്പിന്റെ ചുമതല. സൗദിയിലും യു.എ.ഇയിലുമുള്ള സംഘാംഗങ്ങള്‍ മുഖേന ഫണ്ട് ശേഖരിച്ച് യമനിലേക്ക് അയച്ചുകൊടുക്കുകയാണു പതിവ്. സ്‌ഫോടനങ്ങള്‍ നടത്താനുള്ള പരിശീലനവും സംഘാംഗങ്ങള്‍ നേടിയിട്ടുണ്ട്. 

ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ, കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും പിടിയിലായ ചിലര്‍ക്ക് അന്‍സറുള്ളയുമായുള്ള ബന്ധം ഐ.ബി. കണ്ടെത്തുകയായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് സൗദിയിലും യു.എ.ഇയിലും ബിസിനസ് നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ 14 പേര്‍ക്ക് അന്‍സറുള്ളയുമായുള്ള ബന്ധം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് എന്‍.ഐ.എയുടെ അഭ്യര്‍ഥനപ്രകാരം ഇവരെ സൗദിയും യു.എ.ഇയും ഇന്ത്യയിലേക്കു തിരിച്ചയച്ചു. 26 വരെ കോടതി എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടുകൊടുത്ത ഇവരുമൊത്ത് എന്‍.ഐ.എ. ചെന്നൈ, തിരുനെല്‍വേലി, മധുര, തേനി, രാമനാഥപുരം എന്നിവിടങ്ങളില്‍ തെളിവെടുപ്പും റെയ്ഡും നടത്തി. 

നിരോധിതസംഘടനയായ 'സിമി'യുടെ നേതാവായിരുന്ന സയ്യിദ് ബുഖാരിയുടെ അനുയായികളാണ് അന്‍സറുള്ള ഗ്രൂപ്പിന് ഇന്ത്യയില്‍ ചുക്കാന്‍ പിടിക്കുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യചുമതലക്കാരായ റാഫി അഹമ്മദ്, ജാഫറുള്ള ഖാന്‍, ഷാഹുല്‍ ഹമീദ്, ഫൈസല്‍ ഷെരീഫ് എന്നിവരെ കൂടുതല്‍ ചോദ്യംചെയ്തുവരുന്നു. തമിഴ്‌നാട്ടില്‍ അന്‍സറുള്ള ഗ്രൂപ്പിനു യോഗങ്ങള്‍ ചേരാന്‍ രഹസ്യകേന്ദ്രങ്ങളൊരുക്കിയ നാഗപട്ടണം സ്വദേശികളായ ഹാരിഷ് മുഹമ്മദ്, ഹസന്‍ അലി എന്നിവരെയും എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ ഐ.ബി. ഉദ്യോഗസ്ഥര്‍ക്കൊപ്പം രാമനാഥപുരം ജില്ലാ കലക്ടര്‍ വീരരാഘവറാവു, എസ്.പി. ഓംപ്രകാശ് മീണ എന്നിവരും എന്‍.ഐ.എയെ സഹായിച്ചു. 

ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ നടന്ന സ്‌ഫോടന പരമ്പരകള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എട്ടു ചാവേറുകളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ് ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ ശ്രീലങ്കയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിലെ സഹോദരന്മാരാണെന്ന് പൊലീസ് കണ്ടെത്തി. സ്‌ഫോടനങ്ങള്‍ നടക്കുന്നതിന് ഏതാനും സമയം മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. എന്തായാലും ഐബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (15 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (29 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends