Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അമ്പരപ്പിന്റെ നിമിഷങ്ങള്‍... ഇറാന്‍ പിടിച്ചെടുത്ത ബ്രട്ടീഷ് കപ്പലില്‍ എറണാകുളം സ്വദേശികളായ 3 പേരുണ്ടെന്ന് റിപ്പോര്‍ട്ട്; ഒരു കപ്പലിനെ ചൊല്ലി യുദ്ധം നടക്കാനിരിക്കെ പേടിയോടെ മലയാളികളും; ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

21 JULY 2019 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ടെഹ്‌റാന്‍ ഹുര്‍മുസ് കടലിടുക്കില്‍ ബ്രട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് അവകാശപ്പെട്ടതോടെ ഗള്‍ഫ് മേഖല വീണ്ടും യുദ്ധത്തിന്റെ നിഴലിലാണ്. സ്‌റ്റെന ഇംപെറോ എന്ന എണ്ണ ടാങ്കറാണ് പിടിയിലായത്. കപ്പല്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലായിരുന്നുവെന്നും ചെറു ബോട്ടുകളും ഹെലിക്കോപ്റ്ററുമെത്തിയാണ് കപ്പല്‍ പിടിച്ചതെന്നും ഉടമകള്‍ പ്രസ്താവനയില്‍ അറിയിച്ചു. കപ്പലുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വടക്കന്‍ ഇറാനിലേക്കാണ് കൊണ്ടു പോയിരിക്കുന്നതെന്നും ഉടമകളായ സ്‌റ്റെനാ ബള്‍ക്ക് പറഞ്ഞു. 30,000 ടണ്‍ ബ്രിട്ടീഷ് കപ്പലിന് എന്തു സംഭവിച്ചുവെന്ന് പരിശോധിക്കുകയാണെന്ന് ബ്രിട്ടീഷ് മന്ത്രാലയം അറിയിച്ചു.

അതേസമയം തന്നെ ഈ കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്നാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. അതില്‍ തന്നെ എറണാകുളം സ്വദേശികളായ 4 പേരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ മലയാളിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കളമശേരി സ്വദേശി ഡീജോ കാപ്പന്‍ കപ്പലിലുണ്ടെന്നാണ് വിവരം. ബാക്കിയുള്ള രണ്ടു പേര്‍ കളമശേരി സ്വദേശികളാണ്. അതേസമയം കപ്പലിലുള്ളവരെ കുറിച്ച് ഔദ്യോഗിക വിവരം ഇറാന്‍ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. 

ഇതോടെ ഇന്ത്യയും നിലപാട് ശക്തിപ്പെടുത്തുകയാണ്. അറേബ്യന്‍ ഉള്‍ക്കടലില്‍ ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലും കപ്പലിലെ ജീവനക്കാരെയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

ഹുര്‍മുസ് കടലിടുക്കിലും പരിസരപ്രദേശങ്ങളിലും സുരക്ഷിതമായ കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പ്രതിബന്ധം സൃഷ്ടിക്കുന്നതിനെ അമേരിക്ക അപലപിക്കുന്നതായി യു.എസ് വിദേശ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.


ഇറാന്റെ ബ്ലാക്ക്‌മെയിലിംഗ് തന്ത്രങ്ങള്‍ കപ്പല്‍ ഗതാഗത സുരക്ഷയെയും ആഗോള വ്യാപാരത്തെയും ബാധിക്കില്ല എന്ന് ഉറപ്പു വരുത്തുന്നതിന് സഖ്യരാജ്യങ്ങളുമായും പങ്കാളികളുമായും ശക്തമായി സഹകരിക്കുന്നത് അമേരിക്ക തുടരുമെന്ന് യു.എസ് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
അറേബ്യന്‍ ഉള്‍ക്കടലില്‍ സ്വതന്ത്രമായ കപ്പല്‍ ഗതാഗതം ഉറപ്പു വരുത്തുന്നതിന് ശ്രമം ആരംഭിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാണ്ടന്റ് മേധാവി ജനറല്‍ കെന്നത് മക്കന്‍സിയും പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ബ്രിട്ടനും ഇറാനോട് ആവശ്യപ്പെട്ടു. മേഖലയില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതും ചരക്കുകളുടെ സ്വതന്ത്ര നീക്കം ഉറപ്പു വരുത്തുന്നതും ബ്രിട്ടന്‍ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി പെന്നി മര്‍ഡോന്റ് പറഞ്ഞു.

അതേസമയം, ഹുര്‍മുസ് ഉള്‍ക്കടലിനു മുകളില്‍ ഇറാന്റെ പൈലറ്റില്ലാ വിമാനം അമേരിക്ക വെടിവെച്ചിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പടക്കപ്പലിന്റെ ആയിരം യാര്‍ഡ് അടുത്തു വരെ എത്തിയ ഡ്രോണ്‍ മുന്നറിയിപ്പുകളുമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഡ്രോണുകളൊന്നും അടുത്തിടെ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞു. സ്വന്തം ഡ്രോണ്‍ അബദ്ധത്തില്‍ അമേരിക്ക വെടിവെച്ചിട്ടതാകാമെന്നും ഇറാന്‍ സൂചിപ്പിച്ചു. എണ്ണ കടത്തുകയായിരുന്ന വിദേശ ടാങ്കര്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പിടികൂടിയതായി ഇറാന്‍ അറിയിച്ചിട്ടുണ്ട്. ലറാക് ദ്വീപില്‍ നിന്ന് ഒമാന്‍ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ ഇറാന്‍ ദ്വീപായ ഖശമിനു സമീപം ഹുര്‍മുസ് കടലിടുക്കില്‍ വെച്ചാണ് എണ്ണ ടാങ്കറില്‍ നിന്ന് അവസാനമായി സിഗ്‌നല്‍ ലഭിച്ചത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയില്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് മെയ് മധ്യം മുതലുണ്ടായ ആക്രമണ പരമ്പരകള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. ഈ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിക്കുകയാണ്. അറേബ്യന്‍ ഉള്‍ക്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഷിപ്പിംഗ് കമ്പനികള്‍ സുരക്ഷാ ഗാര്‍ഡുമാരെ നിയോഗിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം, യൂറോപ്യന്‍ യൂനിയന്‍, അമേരിക്കന്‍ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ നീക്കം ചെയ്യുന്നതിനിടെ കസ്റ്റഡിയിലെടുത്ത ഇറാന്‍ ടാങ്കര്‍ മുപ്പതു ദിവസം കൂടി കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിന് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി വിധിച്ചു. 21 ലക്ഷം ബാരല്‍ എണ്ണ വഹിച്ച സൂപ്പര്‍ ടാങ്കര്‍ ബ്രിട്ടീഷ് റോയല്‍ മറീനുകളും ജിബ്രാള്‍ട്ടര്‍ പോലീസും ചേര്‍ന്ന് ജൂലൈ നാലിനാണ് തടഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends