Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ചിരിക്കാതെന്തു പറയാന്‍... ഇതുപോലെ പല ജയില്‍ മേധാവികളേയും കണ്ടിട്ടുണ്ടെന്ന് വീമ്പിളക്കിയ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ കസേര തെറിച്ചു; ഋഷിരാജ് സിങ്ങുമായി ഇടഞ്ഞ ജയില്‍ സൂപ്രണ്ടിന്റെ അവസ്ഥയോര്‍ത്ത് ചിരിച്ച് എതിരാളികള്‍

21 JULY 2019 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ഋഷിരാജ് സിംങ് എപ്പോഴും അങ്ങനെയാണ്. ഒരു കാര്യം വിചാരിച്ചാല്‍ വിചാരിച്ചത് പോലെയാണ്. അത് ഏത് കൊലകൊമ്പനാണെങ്കിലും ശരി തോറ്റ് തൊപ്പിയിട്ടങ്കിലേയുള്ളൂ. ജയില്‍ഡി. ജി.പി: ഋഷിരാജ് സിങ്ങുമായി ഇടഞ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ കസേര തെറിച്ചിരിക്കുകയാണ്. പൂജപ്പുര ജയില്‍ സൂപ്രണ്ട് എം.കെ. വിനോദ്കുമാറിനെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണു മാറ്റിയത്. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ സൂപ്രണ്ട് ബി. സുനില്‍കുമാറാണു പൂജപ്പുരയിലെ പുതിയ സൂപ്രണ്ട്. 

രണ്ടുവട്ടം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിങ് മിന്നല്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ജയില്‍ സൂപ്രണ്ട് വിനോദ്കുമാര്‍ അദ്ദേഹത്ത അനുഗമിച്ചിരുന്നില്ല. ജയിലിലെ മരാമത്ത് പണികള്‍ കൃത്യസമയം തീര്‍ക്കാത്തതിലും ഡി.ജി.പിക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനുപുറമേ പോക്‌സോ കേസ് പ്രതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് തിരുത്തിയ സംഭവത്തില്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലും വിനോദിന്റെ കസേര തെറിക്കല്‍ വേഗത്തിലാക്കി.

വിയ്യൂര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം കൂട്ട നടപടി എടുത്തിരുന്നു. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 41 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തടവുകാരെ മര്‍ദിച്ചുവെന്ന പരാതിയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് ഉദ്യോഗസഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡു ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. തടവുകാരുടെ തുടര്‍ പരിശോധനക്കായി ജയില്‍ ഡിഐജിയെ ഋഷിരാജ് സിങ് ചുമതലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ജയിലില്‍ ഋഷിരാജ് സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്നതായി 30 തടവുകാരാണ് പരാതിപ്പെട്ടത്. ഇതേതുടര്‍ന്നു തടവുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഡോക്ടര്‍റുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി.

നേരത്തെ വിയ്യൂര്‍ പൊലീസ് സ്‌റ്റേഷനിലുള്ള ഏതാനും തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഇത് വിവാദമായതോടെ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടന്നിരുന്നു. കണ്ണൂര്‍ ജയിലിലും ഇത്തരത്തില്‍ മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജയിലുകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഋഷിരാജ് സിങ് ഉത്തരവിട്ടിട്ടുണ്ട്. കാലാകാലങ്ങളായി രാഷ്ട്രീയ തടവുകാര്‍ അനുഭവിച്ച എല്ലാ സുഖങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണ് ജയില്‍ ഡിജിപിയായ ഋഷിരാജ് സിംഗ്. തടവുകാര്‍ ഒളിപ്പിച്ചുകടത്തുന്ന വസ്തുക്കള്‍ പിടികൂടാന്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഹൈടെക് ജയിലിലും ഉടന്‍ 'ഹോള്‍ബോഡി സ്‌കാനര്‍' ഏര്‍പ്പെടുത്തുമെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. 

സെന്‍ട്രല്‍ ജയിലുകളില്‍ കഴിഞ്ഞദിവസം ഡി.ജി.പി. നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ഹോള്‍ബോഡി സ്‌കാനറുകള്‍ ജയിലില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ജയില്‍ ഡി.ജി.പി.യുമായി ചര്‍ച്ചനടത്തിയിരുന്നു. അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകാതെ നേരിട്ടുപോയി പരിശോധിച്ചശേഷമാവും സംസ്ഥാനത്ത് സ്ഥാപിക്കുക. ഇതോടൊപ്പം മൊബൈല്‍ ജാമറുകളുമുണ്ടാവും. 

ജയിലുകളില്‍ രാത്രി നടത്തുന്ന പരിശോധനകളില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്നും ഡി.ജി.പി. പറഞ്ഞു. ജയിലുകളില്‍ 437 സി.സി.ടി.വി. ക്യാമറകളും 22 വീഡിയോ കോണ്‍ഫറന്‍സ് കേന്ദ്രങ്ങളും ഒരുക്കും. ജയിലിലെ വയര്‍ലെസ് സംവിധാനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തി രണ്ടു മാസത്തിനകം ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ പുതിയ വയര്‍ലെസ് സംവിധാനം കൊണ്ടുവരും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (48 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends