Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്

21 JULY 2019 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

കേരളം കടന്നു വന്ന ഏറ്റവും വലിയ ദുരന്തത്തിൽ ഏവരുടെയും മനം കവർന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ് ചന്ദ്ര.കേരളത്തിലെ യുവ ഐപിഎസുകാരില്‍ കാര്യക്ഷമത കൊണ്ടും വിവാദങ്ങള്‍ കൊണ്ടും ഒന്നാമനാണ് . ശബരിമലയില്‍ കെ. സുരേന്ദ്രനെ പൊക്കി അകത്താക്കിയതോടെ യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി യതീഷ് ചന്ദ്രയെ തൃശൂരില്‍ നിന്നും മാറ്റുമെന്നു വരെ പ്രചരണമുണ്ടായി. എന്നാല്‍ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തി ഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്ഥാനത്ത് യതീഷ് ചന്ദ്ര തുടരുമെന്ന വാർത്തയാണ് വന്നത് .

വിയ്യൂര്‍ ജയിലില്‍നിന്ന് ടിപി കേസിലെ പ്രതി ഷാഫി ഉള്‍പ്പടെയുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണുകളും ജയിലില്‍നിന്ന് കഞ്ചാവടക്കമുള്ള വസ്തുക്കളും പിടിച്ചെടുത്തിരുന്നു. അതോടെ വീണ്ടും യതീത് ചന്ദ്ര താരമായി. അതിനിടെ യതീഷ് ചന്ദ്ര തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്‌എസ്‌എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിളിച്ച യോഗത്തില്‍ നടത്തിയ പ്രസംഗം എല്ലാവരിലും ചിരി പടര്‍ത്തിയിരുന്നു .


അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത് ആനയൂട്ടിനെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ് ചന്ദ്രയുടേയും മകൻ വിശ്രുത് ചന്ദ്രയുടേയും ചിത്രങ്ങളാണ്. ആനകളുടേയും പൂരങ്ങളുടേയും നാട്ടില്‍ കമ്മിഷണറായി യതീഷ് ചന്ദ്ര ചുമതലയേറ്റ ശേഷം ആനയെ കാണണമെന്ന് മകന്‍ ആവശ്യപ്പെട്ടു . പൂരത്തിന് ക്രമസമാധാന ചുമതലയുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ മകന്‍റെ ആഗ്രഹം സാധിച്ചില്ല. വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ദിവസം മകനെ കൊണ്ടുവരാന്‍ കാരണവും അതായിരുന്നു.

47 ആനകളെ ഒരുമിച്ച് കണ്ടപ്പോൾ വിശ്രുതിന് അവേശമായതോടെ തനിക്കും ആനയ്ക്ക് പഴം നൽകണമെന്ന് ആച്ഛനോട് പറയുകയും ചെയ്തു. ഇത് കേട്ടയുടൻ ആനയ്ക്ക് പഴം കൊടുക്കാനുള്ള എളുപ്പത്തിന് മകനെ തോളിലേറ്റി അനയുടെ അടുത്തേക്ക് നീങ്ങി...കഴിഞ്ഞ രണ്ടുവർഷമായി കർണ്ണാടക സ്വദേശിയായ യതീഷ് ചന്ദ്ര സകുടുംബം തൃശൂരിലാണ് താമസം.അവധി ദിവസങ്ങളിൽ മകനൊപ്പം ബൈക്ക് റൈഡ് നടത്തുന്ന പതിവ് യതീഷ് ചന്ദ്ര മുടക്കാറില്ല. സാധാരണയായി കർക്കടകം ഒന്നിനാണ് വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടത്താറ്. എന്നാൽ ഇത്തവണ കർക്കടകം ഒന്നിന് ചന്ദ്രഗ്രഹണമായതിനാൽ ആനയൂട്ട് ഇന്നേക്ക് മാറ്റുകയായിരുന്നു. ഗണപതിഹോമത്തിന് ശേഷമായിരുന്നു ആനയൂട്ട്.

പൂര പ്രേമികൾ പൂരം ആഘോഷിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തൃശൂർ റൂറൽ എസ്.പിയായിരുന്ന ശേഷമാണു കമ്മീഷണറായി തൃശ്ശൂരിൽ ചുമതല ഏറ്റെടുത്തത്.

വിവിധ ദേവസ്വങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നുമായി നിരവധി ആനകള്‍ ഊട്ടിന് എത്തുന്നതാണ്. പുലര്‍ച്ചെ തുടങ്ങിയ ഗണപതിഹോമത്തിനു ശേഷമായിരുന്നു ഊട്ട്. ഔഷധക്കൂട്ട് അടങ്ങിയ ചോറുരളകള്‍. അവിയലും ശര്‍ക്കരയും കൂട്ടികലര്‍ത്തി ഉരുളകള്‍. പഴം തുടങ്ങി വിശിഷ്ടമായ വിഭവങ്ങളോടെയായിരുന്നു ആനയൂട്ട്.ഉല്‍സവങ്ങളുടെ സീസണിനു ശേഷം വിശ്രമത്തില്‍ കഴിയുന്ന കൊമ്പന്‍മാര്‍ക്ക് കര്‍ക്കടകം സുഭിക്ഷമായ ഊട്ടിന്‍റേതാണ്. തൃശൂരിലെ ആനകളെ സംബന്ധിച്ചിടത്തോളം പട്ടയും പഴവും സുഭിക്ഷമാണ്. ആനയെ നെഞ്ചിലേറ്റുന്ന നാടായതിനാല്‍ ദേശക്കാരും ആന ഉടമകളും കൊമ്പന്‍മാരെ ഊട്ടാന്‍ പിശുക്കു കാണിക്കാറില്ല.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (48 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends