Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്തുള്ള 100 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അയല്‍വാസിയും മകനും

22 JULY 2019 07:43 AM IST
മലയാളി വാര്‍ത്ത

വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്തുള്ള പാറമടയില്‍ വീണ് മുങ്ങിത്താഴ്ന്ന വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ചത് അയല്‍വാസിയും മകനും . അപകടം കണ്ടയുടന്‍ സ്വന്തം ജീവന്‍പോലും വക വയ്ക്കാതെ 100 അടിയോളം താഴ്ചയുള്ള വെള്ളം നിറഞ്ഞ മടയിലേക്ക് അവര്‍ എടുത്തുചാടിയത്. കറുകുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാവട്ടാട്ടുകുന്ന് പള്ളിപ്പാടന്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ അല്‍ഫോന്‍സയാണ് (40) വീടിന്റെ പിറകുവശത്തെ മതിലിടിഞ്ഞ് തൊട്ട് ചേര്‍ന്ന പാറമടയില്‍ വീണത്.
തൊട്ടടുത്ത് താമസിക്കുന്ന മൈലാടത്ത് വീട്ടില്‍ എം.പി. ശശിയും (54), മകന്‍ അമല്‍ജിത്തുമാണ് (23) രക്ഷകര്‍. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഇവര്‍ സാഹസികമായി ഉയര്‍ത്തി. അപ്പോഴേക്കും നാട്ടുകാര്‍ ടയര്‍ ട്യൂബ് എറിഞ്ഞ് കൊടുത്തു. അതില്‍ കിടത്തിയാണ് കരക്കടുപ്പിച്ചത്. ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തനരഹിതമായ പാറമടയില്‍ ഏകദേശം 25 അടിയോളം വെള്ളമുണ്ട്.അപകട ശബ്ദം കേട്ട് സമീപവാസികള്‍ പാറമടക്ക് ചുറ്റും തിങ്ങി നിറഞ്ഞെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു.
നീന്തലറിയാത്ത അല്‍ഫോന്‍സ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ഈ സമയമാണ് ശശിയും അമല്‍ജിത്തും ചാടിയിറങ്ങിയത്. അരമണിക്കൂറോളം സാഹസികമായി ശ്രമിച്ചാണ് ഇവര്‍ രക്ഷപ്പെടുത്തിയത്. സംഭവമറിഞ്ഞ് അങ്കമാലി അഗ്‌നി രക്ഷസേന എത്തി അല്‍ഫോന്‍സയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ഏതാനും വര്‍ഷം മുമ്പ് വയോധിക കാല്‍ വഴുതിവീണ് മരിച്ചിട്ടുണ്ട്. 100 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന മറ്റൊരു പാറമടയില്‍ മൂന്ന് വര്‍ഷം മുമ്പ് യുവതിയും വീണ് മരണപ്പെട്ടു. സമീപവാസികള്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന മടയാണിത്. മഴ ശക്തി പ്രാപിച്ചതോടെ മതില്‍ കുതിര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് അല്‍ഫോന്‍സ മതിലിനൊപ്പം മടയില്‍ വീണത്.

സൗദിയില്‍ നഴ്‌സായ ഇവര്‍ ഒരു മാസം മുമ്പാണ് ലീവിന് നാട്ടില്‍ എത്തിയത്. അടുത്ത ദിവസം ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. ജീവന്‍ പണയംവെച്ച് അല്‍ഫോന്‍സയെ രക്ഷപ്പെടുത്തിയ ശശിക്കും മകനും ഫേസ്ബുക്കിലും മറ്റും അനുമോദന പ്രവാഹം തുടരുകയാണ്. ശശി പാറമടത്തൊഴിലാളിയും അമല്‍ജിത്ത് മൂക്കന്നൂര്‍ 'സ്മാര്‍ട്ട് െ്രെഡവിങ് സ്‌കൂളി'ലെ പരിശീലകനുമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (3 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (5 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (5 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (6 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (7 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (8 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (8 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (9 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (10 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (11 hours ago)

Malayali Vartha Recommends