Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ധനമന്ത്രിയാകാൻ വി ഡി സതീശന്റെ റിഹേഴ്സൽ; പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതാവ് വി ഡി സതീശൻ അടുത്ത സർക്കാരിലെ ധനമന്ത്രിയാകാനുള്ള പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചു

22 JULY 2019 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതാവ് വി ഡി സതീശൻ അടുത്ത സർക്കാരിലെ ധനമന്ത്രിയാകാനുള്ള പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ ധനമന്ത്രിയാകാൻ ആഗ്രഹിച്ച നേതാവാണ് വി ഡി സതീശൻ. എന്നാൽ കെ.എം. മാണി മന്ത്രിയാകാൻ താത്പര്യം പ്രകടിപ്പിച്ചതോടെ സതീശന് വഴങ്ങേണ്ടി വന്നു. എന്നാൽ സതീശൻ ആഗ്രഹിച്ചത് കിട്ടാതെ വന്ന സങ്കടമാകാം കെ എം മാണിക്ക് ധനമന്ത്രി സ്ഥാനത്തിൽ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരെ അതിശക്തമായ കലാപമാണ് സതീശൻ നയിച്ചത്. അക്കാലത്ത് ഇടതുപക്ഷത്തിന്റെ ഇഷ്ടക്കാരനായിരുന്നു മാർട്ടിൻ. സതീശനും ഐസക്കും മാർട്ടിന്റെ പേരിൽ കൊമ്പു കോർത്തു. അക്കാലത്ത് അടുത്ത മന്ത്രിസഭയിൽ സതീശൻ ധനമന്ത്രിയാകുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ സതീശന് ഒരു മന്ത്രി സ്ഥാനം പോലും നൽകിയില്ല.

അടുത്ത തെരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ധനപ്രതിസന്ധിയുടെ പേരിലാണ് സതീശൻ സജീവമായത് . കേരളത്തിന്റെ ധന പ്രതിസന്ധിയെ കുറിച്ച് ധവളപത്രം ഇറക്കാൻ യുഡിഎഫ് നിയോഗിച്ച സമിതിയുടെ ചെയർമാനാണ് സതീശൻ. സതീശന്റെ നേത്യത്വത്തിലുള്ള സമിതി പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി 22 ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മെലഡി ഹാളിൽ ചർച്ച നടത്തും.ചടങ്ങിൽ പ്ലാനിംഗ് ബോർഡ് മുൻ അംഗം സി പി ജോൺ മോഡറേറ്ററായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുൻ ക്യാബിനറ്റ് സെക്രട്ടറിയും മുൻ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനുമായ കെ.എം. ചന്ദ്രശേഖരൻ, പ്ലാനിംഗ് ബോർഡ് മുൻ അംഗം വി.എസ്.വിജയരാഘവൻ, സ്റ്റേറ്റ് ഫിനാൻസ് കമ്മീഷൻ മുൻ ചെയർമാൻ ബി.എ.പ്രകാശ്, സാമ്പത്തിക വിദഗ്ധരായ ജോസ് സെബാസ്റ്റ്യൻ, നായിഡു, മുൻ ട്രഷറി ഡയറക്ടർ കെ.വി.തോമസ് തുടങ്ങിയവർ പങ്കെടുക്കും.

യു ഡി എഫിന്റെ റിപ്പോർട്ട് സർക്കാരിന് നൽകും. സർക്കാർ അത് നടപ്പാക്കിയാലും ഇല്ലെങ്കിലും പ്രസ്തുത റിപ്പോർട്ട് ഈടുറ്റ ഒരു സാമ്പത്തിക രേഖയാകാനാണ് സാധ്യത. സതീശനൊപ്പം സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രഗൽഭർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

ഏറെ നാളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല സതീശൻ. ഉയർന്ന നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയായിരുന്നു കാരണം. മുല്ലപ്പള്ളിയുമായി പോലും നല്ല ബന്ധത്തിലായിരുന്നില്ല സതീശൻ. തന്റെ അഭിപ്രായം തുറന്നു പറയാൻ മടിക്കാത്തയാളാണ് സതീശൻ. തന്റെ അഭിപ്രായ വ്യത്യാസം ആന്റണിയെ കുറിച്ചാണെങ്കിൽ പോലും അക്കാര്യം അദ്ദേഹം തുറന്നുപറയും. അതാണ് സതീശന്റെ ശൈലി. അതു തന്നെയാണ് അദ്ദേഹത്തിന്റെ ശക്തിയും ദൗർബല്യവും.

സതീശനെ സംസ്ഥാന കെ പി സി സി നേതൃത്വവുമായി നേതാക്കൾ സഹകരിപ്പിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചപ്പോൾ സ്വയം നിശബ്ദനായി സതീശൻ മാറി. അഭിപ്രായങ്ങൾ തുറന്നു പറയാതെയായി. അത് തന്ത്രപരമായ ഒരു നീക്കമായിരുന്നു. ഇപ്പോൾ സതീശനോട് കോൺഗ്രസ് നേതാക്കൾക്കുള്ള എതിർപ്പ് പതിയെ കുറഞ്ഞു വന്നു. മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷനാവാൻ പരിഗണിച്ചിരുന്ന കാലത്ത് സതീശനെയും പാർട്ടി അധ്യക്ഷനാക്കാൻ ആലോചിച്ചിരുന്നു. സതീശൻ കേരള നേതാക്കളെക്കാൾ വളർന്നപ്പോഴാണ് അദ്ദേഹത്തെ വെട്ടിയത്. അനുഭവങ്ങളിൽ നിന്നും പഠിച്ച സതീശൻ പുതിയ മനുഷ്യനാണ്. അതുകൊണ്ടുതന്നെ സതീശൻ ഇനിയെങ്കിലും മന്ത്രിയായേക്കാം.

ഐ ഗ്രൂപ്പുകാരനാണെങ്കിലും സതീശൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല. ചെന്നിത്തല പോലും അദ്ദേഹത്തെ അകമഴിഞ്ഞ് സഹായിക്കില്ല. സതീശന്റെ കഴിവാണ് പ്രശ്നം. കഴിവില്ലാത്തവരെയാണ് കോൺഗ്രസ് എപ്പോഴും കൂടെ നിർത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends