വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിനെ ഡി.ജി.പിയാക്കി

ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി. അതേസമയം അദ്ദേഹത്തിന്റെ തസ്തിക സംബന്ധിച്ച തീരുമാനം ആയിട്ടില്ല. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ബാര്‍ കോഴ കേസിന്റെ അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനിടെ ജേക്കബ് തോമസിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി ആ കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ബാര്‍ കോഴ കേസ് കൂടാതെ പാറ്റൂര്‍ ഭൂമിയിടപാട്, മുക്കുന്നിമല ക്വാറി കേസ്, എസ്.പി.രാഹുല്‍ ആര്‍.നായര്‍ ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസ് തുടങ്ങിയവയെല്ലാം അന്വേഷിച്ചത് ജേക്കബ് തോമസാണ്.
ജേക്കബ് തോമസിനെ കൂടാതെ എ.ഡി.ജി.പിമാരായ ലോക്‌നാഥ് ബെഹ്‌റ, അരുണ്‍ കുമാര്‍ സിന്‍ഹ, ഋഷിരാജ് സിംഗ് എന്നിവരെയും ഡി.ജി.പിമാരായി ഉയര്‍ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























