Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം

22 JULY 2019 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ കത്തിക്കുത്തും ഉത്തരക്കടലാസ് ക്രമക്കേടും പി.എസ്.സി പൊലീസ് റാങ്ക് പട്ടികയില്‍ ക്രിമിനല്‍ കേസ് പ്രതികളായ നേതാക്കള്‍ വന്നതും സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുമ്പോള്‍ കോണ്‍ഗ്രസ് അത് വരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള ഇന്ധനമാക്കുന്നു. കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും സമരത്തിനിറക്കിയും സെക്രട്ടറിയേറ്റിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും കേരളാ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്കും നടത്തിയ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതും അതിന്റെ ഭാഗമായാണ്. സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിച്ചുകഴിഞ്ഞു. 

കുറച്ച് വര്‍ഷങ്ങളായി കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ അക്രമാസക്തമാകാറില്ല. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ കത്തിക്കുത്തിനെ തുടര്‍ന്നുണ്ടായ എല്ലാ സമരങ്ങളും ലാത്തിച്ചാര്‍ജ്ജിലും അറസ്റ്റിലുമാണ് അവസാനിച്ചത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് നിരാഹാരം കിടക്കുന്ന പന്തിലിന് അടുത്തുള്ള മതില്‍ ചാടിക്കടന്നാണ് സംസ്ഥാന സെക്രട്ടറി സി.ശില്‍പ സെക്രട്ടറിയേറ്റിന് ഉള്ളില്‍ കടന്നത്. മന്ത്രിസഭായോഗം നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ എത്തിയ ശില്‍പയെ തടയാന്‍ വനിതാ പൊലീസുകാര്‍ പോലും ഇല്ലായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രില്ല് പൂട്ടിയാണ് ശില്‍പയെ തടഞ്ഞത്. അതോടെ ആ സമരം കേരളം ആകെ ശ്രദ്ധിക്കപ്പെട്ടു. ശില്‍പയ്ക്ക് താരപരിവേഷമാണ് മാധ്യമങ്ങള്‍ നല്‍കിയത്. സമരം നടത്തുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിവേദനം നല്‍കാന്‍ കെ.എസ്.യു വനിതാ നേതാക്കളും പ്രവര്‍ത്തകരും എത്തിയത് തടയാന്‍ വനിതാ പൊലീസുകാരില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റ് പൊലീസുകാരും ഷീല്‍ഡ് ഉപയോഗിച്ചാണ് ഇവരെ തടഞ്ഞത്. മാത്രമല്ല ഷീല്‍ഡ് നശിപ്പിച്ചെന്ന് ആരോപിച്ച് കേസെടുത്ത് റിമാന്‍ഡിലുമാക്കി. അതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. തലസ്ഥാനത്തെ ക്രമസമാധാനനില ഏതാണ്ട് ഒരു മണിക്കൂറോളം തകര്‍ന്ന നിലയിലായിരുന്നു. സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. അതിനാല്‍ സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നിലവിലെ രാഷ്ട്രീയ സാഹചര്യം സി.പി.എമ്മിനും സര്‍ക്കാരിനും അനുകൂലമല്ല. ശബരിമല കോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ സമൂഹം സര്‍ക്കാരുമായി അകല്‍ച്ചയിലാണ്. പള്ളി തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സഭയും ഇടഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും സര്‍ക്കാരിനെ നല്ലരീതിയില്‍ സഹായിച്ചവരാണ് ഓര്‍ത്തഡോക്‌സുകാര്‍. കോടതി വിധി സമവായത്തിലൂടെ നടപ്പാക്കാന്‍ മന്ത്രിസഭാഉപസമിതി ചര്‍ച്ചവരെ നടത്തി. ശബരിമല വിധിയുണ്ടായപ്പോള്‍ ഇതുണ്ടായില്ല. അതിനാല്‍ ഹൈന്ദവ വിശ്വാസികള്‍ വീണ്ടും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി കോളജിലെയും പി.എസ്.സി പരീക്ഷയിലെയും ക്രമക്കേടുകള്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്നത്. ഇതില്‍ നിന്ന് കരകയറാന്‍ ഇത്തിരി പാട് പെടേണ്ടിവരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends