'നിനക്കും വേണോ'? ... നീ ആരാടീ ഇവന്റെ?... നടുറോഡില്‍ ഇട്ട് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവർ: തമിഴ്‌നാട്ടുകാരായ ദമ്പതികള്‍ക്ക് നേരെ നടന്ന ആക്രമണം കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പോലീസിനോട് വിശദീകരണം തേടി ജില്ലാ പോലീസ് മേധാവി

വയനാട്ടില്‍ ഓട്ടോ െ്രെഡവര്‍ തമിഴ്‌നാട് സ്വദേശികളെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെയും ഓട്ടോ െ്രെഡവര്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്ഥലം കാണാനെത്തിയ ദമ്പതികളെ ഓട്ടോ !െ്രെഡവറായ ജീവാനന്ദന്‍ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വയനാട്ടിലെ അമ്പലവയലില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ദമ്പതികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് നടപടി എടുത്തു. ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവാനന്ദന്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് ജീവാനന്ദന്‍ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ദമ്പതികള്‍ക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.
അതേസമയം, സംഭവത്തില്‍ അമ്പലവയല്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കാതെ കേസ് ഒത്തുതീര്‍പ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും ജീവാനന്ദനെയും പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ ദമ്പതികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ ജില്ലാ പൊലീസ് അടക്കം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഏകദേശം 20മീറ്റര്‍ മാത്രമേ ദൂരമുള്ളു സംഭവ സ്ഥലത്തേയ്ക്ക് എന്നതാണ് ഏറ്റവും ശ്രദ്ദേയം. എന്ത് തന്നെയായിരുന്നാലും തമിഴ്‌നാട് സ്വാദേശികളായ ദമ്പതികള്‍ക്കാണ് വായനാടില്‍ ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടിവന്നത്. ഇവര്‍തമ്മില്‍ ഉണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചത്.
മര്‍ദ്ദിക്കുന്നത് പ്രദേശവാസിയായ ജീവനന്ദന്‍ എന്നയാളാണെന്ന് പോലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ പരാതികളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ കേസെടുക്കാതെ ഇരുകൂട്ടരെയും വിടുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പക്ഷെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നത് ഇവരെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് ചെറിയൊരു പിഴ ഈടാക്കി കേസ് പോലീസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് വീണ്ടും ജീവാനന്ദനെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഹാജരാകാന്‍ പോലീസ് നോട്ടീസ് അയച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയടക്കം ഈ വിഷയത്തില്‍ പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















