സ്‌കൂള്‍ കലോത്സവം: ഇനി മണികൂറുകള്‍ മാത്രം, കിരീട പോരാട്ടത്തില്‍ പാലക്കാട് മുന്നില്‍

ഇനി മണികൂറുകള്‍ മാത്രമേയുള്ളൂ സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍.. ഇന്നു വൈകുന്നേരം നടക്കുന്ന സമാപനച്ചടങ്ങില്‍ കനകകപ്പ് ഏറ്റുവാങ്ങുന്ന കൈകള്‍ ഏതെന്നറിയാനാണ് ഇനിയുള്ള നിമിഷങ്ങള്‍.. ആറ് ഇനങ്ങളില്‍ മത്സരം ശേഷിക്കേ 888 പോയിന്റുമായി പാലക്കാടു ജില്ലയാണ് കിരീട പോരാട്ടത്തില്‍ ഇപ്പോള്‍ മുന്നില്‍.. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 395 പോയിന്റും ഹയര്‍ സെക്കന്‍ഡറിയില്‍ 493 പോയിന്റു നേടിയാണ് പാലക്കാടന്‍ കുതിപ്പ്. കിരീടസാധ്യതാ പട്ടികയില്‍ രണ്ടാമതെത്തി നില്ക്കുന്ന കോഴിക്കോടിനു 879 പോയിന്റുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം മത്സരങ്ങളില്‍ 384 പോയിന്റും ഹയര്‍ സെക്കന്‍ഡറിയില്‍ 495 പോയിന്റുമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. 871 പോയിന്റു നേടിയ തൃശൂരാണ് നിലവിലെ മൂന്നാംസ്ഥാനക്കാര്‍. കണ്ണൂര്‍-863, മലപ്പുറം-844, എറണാകുളം-843 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റു നില. വൈകുന്നേരം നാലിനു മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷത വഹിക്കും. നടന്‍ ജയറാം, നടി റീമ കല്ലിങ്കല്‍, ആഷിഖ് അബു തുടങ്ങിയവര്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























