മാണി രാജിവെച്ചാല്‍ എല്ലാവരും രാജിവെയ്ക്കും: പി.സി.ജോര്‍ജ്

മാണിക്കെതിരായ ആരോപണത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പി.സി.ജോര്‍ജ്. മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍ ആരെന്ന് കണ്ടുപിടിക്കാന്‍ വേണ്ടിയാണ് ബിജു രമേശിനോട് സ്‌നേഹത്തില്‍ സംസാരിച്ചത്. ബാര്‍ കോഴയുടെ പേര് പറഞ്ഞ് കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താമെന്ന് ആരും കരുതേണ്ട. മാണിക്ക് പിന്നില്‍ ഒറ്റക്കെട്ടായി തന്നെ പാര്‍ട്ടിയുണ്ടാവും. യു.ഡി.എഫ് വിടണമെങ്കിലും തീരുമാനം ഒറ്റക്കെട്ടായി എടുക്കുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. പാര്‍ട്ടി ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം എപ്പഴും ഉണ്ടാവും.
ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെ സ്വാധീനിക്കാന്‍ മന്ത്രി പി.ജെ.ജോസഫ് ശ്രമിച്ചു എന്ന് തെളിയിച്ചാല്‍ കേരളാ കോണ്‍ഗ്രസ് (എം) മന്ത്രിമാരും ചീഫ് വിപ്പായ താനും രാജിവയ്ക്കാമെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. തിരുവനന്തപുരത്ത് വി.എസ്.ഡി.പിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ്.
മാണി പണം ചോദിച്ചതിനുള്ള ശബ്ദരേഖ ആരുടെയെങ്കിലും കൈയിലുണ്ടോ, ജോസഫ് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ശബ്ദരേഖയുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ അത് കൊണ്ടുവരണം. അല്ലാതെ ദിവസം ഒന്നരക്കോടി നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്ന ബാറുകാരന്‍ പറയുന്നത് കേട്ട് ഇറങ്ങിപ്പുറപ്പെടുകയല്ല വേണ്ടത്. പത്ത് നാല്‍പത് കൊല്ലമായി മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ് രാഷ്ട്രീയക്കാര്‍. പൊതുപ്രവര്‍ത്തകര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതിയുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























