അടുത്ത കലോത്സവം എറണാകുളത്ത്

56-മതു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു എറണാകുളം ആതിഥേയത്വം വഹിക്കും. മെട്രോ റെയില്‍ നിര്‍മാണം മൂലമുള്ള ഗതാഗതപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഈ വര്‍ഷത്തെ കലോത്സവ വേദി എറണാകുളം നിന്നു മാറ്റിയത്. കൊച്ചിയില്‍ കലോത്സവത്തിനായുള്ള പ്രാഥമിക വട്ട ഒരുക്കങ്ങള്‍ തുടങ്ങിയ ശേഷമായിരുന്നു കലോത്സവവേദിയുടെ മാറ്റം.
നഗരത്തിനുള്ളിലെ പ്രധാന സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും മറൈന്‍ ഡ്രൈവുമാണു കലോത്സവത്തിനു വേദിയാകുന്നത്. അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന 2016 ജനുവരിയില്‍ മെട്രോ റെയില്‍ നിര്‍മാണം പൂര്‍ത്തിയാകില്ലെങ്കിലും, കാര്യമായ ഗതാഗതക്കുരുക്കിനുള്ള സാധ്യതകള്‍ കുറയുമെന്നാണു നിഗമനം.
അടുത്ത കലോത്സവം എറണാകുളത്തു സംഘടിപ്പിക്കുന്നതില്‍ നിറഞ്ഞ സന്തോഷമുണെ്ടന്നു ജില്ലയില്‍ നിന്നെത്തിയ കലാപ്രതിഭകളും അധ്യാപകരും പറഞ്ഞു. 1957ല്‍ എറണാകുളത്താണ് പ്രഥമ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























