ജേക്കബ് തോമസിന്റെ സ്ഥാനക്കയറ്റം: വിശദീകരണവുമായി ആഭ്യന്തരമന്ത്രി

ബാര്‍ കോഴക്കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് എഡിജിപി ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കിയതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്തി രമേശ് ചെന്നിത്തല. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തിന്റെ മേല്‍നോട്ടം വിജിലന്‍സ് ഡയറക്ടര്‍ക്കാണ്. നാലു പേര്‍ക്ക് ഡിജിപി പദവി നല്‍കിയിട്ടില്ലെന്നും സ്‌ക്രീനിംഗ് കമ്മറ്റിയുടെ ശിപാര്‍ശ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
ആറു പേര്‍ ഡിജിപി പദവിക്ക് അര്‍ഹരാണെന്നായിരുന്നു കമ്മിറ്റിയുടെ ശിപാര്‍ശ. എന്നാല്‍ ഡിജിപി ആയി നിയമിക്കുന്നത് ഒഴിവു വരുന്നതിനനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























