മാണി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് ഉമ്മന്‍ചാണ്ടി

ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണിയ്ക്ക് വീണ്ടും പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ബാര്‍ വിഷയത്തില്‍ ഊഹാപോഹങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. മാണി തന്നെ ഇത്തവണയും ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബാറുടമകള്‍ മാണിക്കെതിരെ ശബ്ദരേഖയുമായി രംഗത്ത് വന്നിട്ടും രാജി ആവശ്യപ്പെടാത്തത് എന്താണെന്ന ചോദ്യത്തിന് ശബ്ദരേഖകള്‍ എങ്ങനെ വരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ആരോപണങ്ങള്‍ കൊണ്ട് സര്‍ക്കാരിന്റെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ട. എന്തും എഴുതുന്ന മാദ്ധ്യമങ്ങള്‍ക്ക് വിശ്വാസ്യത വേണം. എഴുന്നതില്‍ അല്‍പമെങ്കിലും മര്യാദ മാദ്ധ്യമങ്ങള്‍ പുലര്‍ത്തണം. ബാര്‍ കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നല്ലതാണോയെന്നും അദ്ദേഹം ചോദിച്ചു.
ബാര്‍ കോഴ സംബന്ധിച്ച് ഉയരുന്ന നാഥനില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ല. ബാറുടമകള്‍ എന്ന് പറയുന്നത് ആരെയാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























