വിഴിഞ്ഞം പദ്ധതിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇതോടെ തുറമുഖ നിര്‍മ്മാണ ടെന്‍ഡറുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാനാകും. കേസ് ആറാഴ്ച കഴിഞ്ഞ വീണ്ടും പരിഗണിക്കും. വിഴിഞ്ഞം പദ്ധതി വൈകുന്നതില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു.
വിഴിഞ്ഞം പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ച് പരിഗണിക്കുന്നതിനെതിരെ കേന്ദ്രവും തുറമുഖ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് സുപ്രീംകോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേന്ദ്രനിയമങ്ങളും വിജ്ഞാപനങ്ങളും ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജി ചെന്നൈ ബെഞ്ചില്‍നിന്ന് പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്ക് മാറ്റാന്‍ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























