Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കും... അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹരജി സുപ്രിം കോടതി തള്ളി

26 JULY 2019 06:05 PM IST
മലയാളി വാര്‍ത്ത

മരടിലെ അനധികൃത ഫ്ലാറ്റ് പൊളിക്കുന്നത് തടയണമെന്ന താമസക്കാരുടെ അവസാന ഹരജിയും തള്ളി. പഴയ ഉത്തരവില്‍ എല്ലാം വ്യക്തമെന്ന് കോടതി പറഞ്ഞു.

മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹരജിയാണ് സുപ്രിം കോടതി തള്ളിയത്. തീരദേശ നിയമം ലംഘിച്ച ഫ്‌ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നില്ലെങ്കില്‍ കോടതി അലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും കോടതി വ്യക്തമാക്കി..

അതേസമയം ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്ന് കോടതി പറഞ്ഞു . പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവരോട് ക്ഷമിക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

 തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഉടമകളുടെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്‍റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടത്. കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ (സിആര്‍ഇസഡ്) മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് അനധികൃതമായി ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചത്

മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു . ആല്‍ഫാ വെഞ്ചേഴ്സ് അപ്പാര്‍ട്മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി നല്‍കിയത്.

അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചു മാറ്റണമെന്ന വിധി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും, താമസക്കാരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ല. താമസക്കാരുടെ വാദം കേള്‍ക്കാതെയുള്ള വിധി ഏകപക്ഷീയമാണെന്നുമാണ് ഹര്‍ജിക്കാർ വാദിച്ചു.ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആല്‍ഫാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും നേരത്തെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിന്നു. 

ഫ്‌ളാറ്റ് നിര്‍മ്മിച്ചത് നിയമവിരുദ്ധമായിട്ടല്ലെന്നായിരുന്നു  ആല്‍ഫാ വെഞ്ചേഴ്സിന്റെ വാദം. സാങ്കേതിക സമിതി മറ്റാരുമായും ആലോചിച്ചില്ലെന്നും, ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന വിധി റദ്ധാക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

ഈ ഹർജിയിന്മേലാണ് സുപ്രീം കോടതി ഇപ്പോൾ വിധി പറഞ്ഞത്.
ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം വേണം എന്നായിരുന്നു ഇന്ന് ഹര്‍ജിക്കാർ പ്രധാനമായും വധിച്ചത് .എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. മരട് ജെയിന്‍ ഹൗസിലെ താമസക്കാരനായ മനോജ് കുര്യനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഒരു റിട്ട് ഹര്‍ജി ജൂലൈ 5നും പുനപരിശോധനാ ഹര്‍ജികള്‍ ജൂലൈ 11നും കോടതി തള്ളിയിരുന്നു..
ഇനിയും ഫ്‌ളാറ്റുകൾ പൊളിക്കുന്നില്ലെങ്കില്‍ കോടതി അലക്ഷ്യ ഹർജി ഫയല്‍ ചെയ്യുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട് 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends