Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അമ്പൂരിയില്‍ യുവതിയെകൊന്നുകുഴിച്ചുമൂടിയ സംഭവം... രാഖിയും മുഖ്യപ്രതി അഖിലേഷും വിവാഹിതരായിരുന്നു

26 JULY 2019 08:59 PM IST
മലയാളി വാര്‍ത്ത

അമ്പൂരിയില്‍ യുവതിയെകൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നാംപ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത് നിര്‍ണായക വിവരങ്ങള്‍. രാഖിയും മുഖ്യപ്രതി അഖിലേഷും വിവാഹിതരായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രാഖി ജോലിചെയ്യുന്ന എറണാകുളത്ത് വച്ചാണ് ഇവര്‍ വിവാഹിതരായത്. പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതുകൊണ്ടാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന ഈഹങ്ങള്‍ തെറ്റിക്കുന്നതാണ് റിപ്പോര്‍ട്ട്. 

ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങ് നടന്നത്. പിന്നീട് നാലുമാസത്തോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഇതിനിടയിലാണ് അഖിലിന് വീട്ടുകാര്‍ വിവാഹം ആലോചിച്ച് തുടങ്ങിയതും തിരുവനന്തപുരം സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതും. ഇത് രാഖി എതിര്‍ത്തതോടെയാണ് കൊലപാതകത്തിലേക്ക് വഴിവയ്ക്കുന്നത്.
കൊച്ചിയില്‍ നിന്ന് വീട്ടിലെത്തിയ രാഖിയെ അഖില്‍ അമ്ബൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. വീടുകാണിക്കാന്‍ രാഖിയെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി. ഇതിന് ശേഷമായിരുന്നു കൊലപാതകം. അഖിലിന്റെ സഹോദരന്‍ രാഹുല്‍ ആദ്യം രാഖിയെ കഴുത്ത് ഞെരിച്ചു ബോധം കെടുത്തി. പിന്നീട് അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നെന്നും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നുമാണ് അഖില്‍ ഫോണില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാഹം കഴിച്ചിരുന്ന കാര്യം അഖില്‍ വ്യക്തമാക്കിയിരുന്നില്ല. അതേസമയം രണ്ടാം പ്രതി രാഹുല്‍ കീഴടങ്ങിയെന്ന രാഹുലിന്റെ അച്ഛന്റെ വാദവും പൊലീസ് നിഷേധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends