Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കാനത്തെ പിണറായി ബ്ലാക്മൈല്‍ ചെയ്തു; കൊടിയേരിക്കുമാത്രമല്ല കാനത്തിനും പുത്രദുഃഖമെന്ന് വീക്ഷണം; സിപിഐയില്‍ ചേരിതിരിവ്; കാനത്തെ ഒറ്റപ്പെടുത്താനും ശ്രമം

27 JULY 2019 12:29 AM IST
മലയാളി വാര്‍ത്ത

കാനത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് എംഎല്‍എക്കും എര്‍ണാകുളം പാര്‍ട്ടി സെക്രട്ടറിക്കുമടക്കം പോലീസില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റിട്ടും ഒരു വാക്കും മിണ്ടാത്തതെന്നാണ് വീക്ഷണം പറയുന്നത്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വന്‍ പടയൊരുക്കം നടക്കുന്നതായും. സ്വന്തം മകന്റെ അഴിമതിക്ക് കൂട്ടുപിടിച്ചും പിണറായി വിജയന്റെ ബ്ലാക്ക് മെയിലിങ്ങില്‍ ഭയപ്പെട്ടും പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും കാനം രാജേന്ദ്രന്‍ വിറ്റുതുലച്ചുവെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ ആരോപണമെന്നും. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിക്കുമടക്കം പൊലീസിന്റെ മര്‍ദ്ദനമേറ്റിട്ടും ഒരക്ഷരം എതിര്‍ക്കാതെ പിണറായിക്ക സ്തുതി പാടുന്ന ' കാനം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണെും സിപിഐയുടെ ഒരു മുതിര്‍ന്ന താവ് 'വീക്ഷണ'ത്തോട് പ്രതികരിച്ചതായി വീക്ഷണം റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്ന രീതിയിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. പൊലീസ് ലാത്തിച്ചാര്‍ജ്ജിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതിനേക്കാള്‍ കൂടു തലൊന്നും പറയാനില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. സംഭവത്തില്‍ കലക്ടറുടെ അന്വേഷണം കഴഞ്ഞാലേ എന്തെങ്കിലും പറയാനുള്ളുവെന്നും കാനം പ്രതികരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി ക്കെതിരെയുള്ള അത്യപ്തി സിപിഎം നേതാക്കളില്‍ പലരും പങ്കുവച്ചത്. ഇനിയും ഈ തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കു ണ്ടിവരുമെന്ന സൂചനയും നേതാക്കള്‍ നല്‍കി എന്നും വാര്‍ത്തിയില്‍ പറയുന്നു. ഭരണത്തിന്റെ ആദ്യനാളുകളില്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ , പട്ടന്നൊരു ദിവസം പിണറായി വിജയന് മുന്നില്‍ മുട്ടുമടക്കിയ കഥകളാണ് സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നതെന്നും. സിവില്‍ സപ്ലസ് വകുപ്പിന്റെ ഭരണത്തിന് ചുക്കാന്‍പിടിച്ചിരുന്നത് കാനം രാജേന്ദ്രന്റെ മകനായിരുന്നുവെന്നാണ് അതിലൊന്ന്.

സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കുള്ള അരി, പയര്‍, മറ്റ് പലചരക്ക് സാധനങ്ങള്‍ എനിവവാങ്ങുന്നതിലും വില്‍ക്കുന്നതിലും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് കാനത്തിന്റെ മകനാണ്. ഇടതു സര്‍ക്കാര്‍ അധികാര മേറ്റതിന് പിന്നാലെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷമായിരുന്നു ഇടപാടുകള്‍. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തില്‍ വിപണി ഇടപെടല്‍ നടത്താനായി ആന്ധ്രയില്‍ നിന്ന് അരി വാങ്ങാ നുള്ള സര്‍ക്കാരിന്റെ ശ്രമം പൊളിച്ച ഇത്തരം ഇടപാടുകളായിരുന്നു കോടിക്കണക്കിന് രൂപയാണ് ഇടനില ക്കാര്‍ വഴി കമ്മീഷന്‍ ഇനത്തില്‍ തട്ടിയെടുത്തതത്രെ. സംസ്ഥാനത്തു നിരവധി ഭൂമി ഇടപാടുകളിലും കാനത്തി എന്റെ മകന് പങ്കുണ്ടായിരുന്നു. സര്‍ക്കാര്‍ ഭൂമി മാഫിയകള്‍ക്ക് മറിച്ചു കൊടുക്കുന്നതിനായി ഇടപെടല്‍ നടത്തിയതോടെ റവന്യൂ വകുപ്പ് ഇടപെട്ടു. അടുത്ത വിവാദമായ സര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കാല്‍ ഇടപാടിന്റെ പിന്നിലും പ്രധാനിയായി പ്രവര്‍ത്തിച്ചതും ഇദ്ദേഹമായിരുന്നെന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ സൂചിപ്പിച്ചതായും. വാര്‍ത്തയില്‍ പറയുന്നു. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേ സംബന്ധിച്ച വിവാദം ഉയര്‍ന്നപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധ മായിരുന്നു കാനവും സിപിഎം പ്രകടിപ്പിച്ചിരുന്നത്. അന്ന് നാലു മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ച സാഹചര്യം വരയുണ്ടായി. ഇതിന് പിന്നാലെ, കാനത്തിന്റെ മകന്റെ പാടുകള്‍ സംബന്ധിച്ച് മുഴുവന്‍ തെളിവുകളും പിണറായി വിജയന്‍ സംഘടിപ്പിച്ചു. മകന്റെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി ഭീഷണി മുഴക്കിയതോടെയാണ് കാനത്തിന്റെ പല്ലുകൊഴിഞ്ഞെന്നാണ് സിപിഐ നേതാക്കള്‍ രഹസ്യമായി പറയുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ഒരു വിഷയത്തിലും പിണറായിക്കെതിരെയോ സിപിഎമ്മിനെതിരെയോ കാനം പ്രതികരിച്ചിട്ടില്ല. സിപിഐയുടെ വിവിധ ജില്ലാ കമ്മിറ്റികള്‍ ഒന്നൊന്നായി കാനം വിരുദ്ധ ചേരിയിലേക്ക് മാറുകയാണെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചനയെന്നും പത്രം പറയുന്നു. ഇതിലേറ്റവും മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ലാ കമ്മിറ്റിയാണെന്നും കെ. രാജുവിന് കീഴിലാണ് അവിടെ സിപിഎഎന്നും. കാനത്തിന് വലിയ വിലയൊന്നുമില്ലെന്നും വ്യക്തമാക്കുന്നുണ്ട് . അതുകൊണ്ടു തന്നെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എഎല്‍എയ്ക്കും നേരെ പോലീസ് നര നായാട്ട് നടത്തിയിട്ടും കാനം പ്രതികരിക്കാതിരുന്നതെന്നും പറയുന്നുണ്ട്. മാത്രമല്ല ,ഒരു പൊലീസുകാരനെ മാറ്റണമെന്ന് ആവശ്യപ്പട്ട് സിപിഐ നടത്തുന്ന സമരത്തിന് നേരെ ലാത്തിച്ചാര്‍ജ് ഉണ്ടാകുമെന്ന് കാനത്തിന് നേരത്തെ തന്നെ വിവരവും ലഭിച്ചിരുന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ,അക്കാര്യം സഹനേതാക്കളെ അറിയിക്കാന്‍ കാനം തയാറായില്ലെന്ന പരാതിയും അവര്‍ക്കുണ്ടെന്നും പറയുന്നു. അതുകൊണ്ട് കാനത്തിന്റെ മകന്‍ സിവില്‍ സപ്ലസ് ഭരണം നടത്തുന്നുവെന്ന പരാതി പാര്‍ട്ടിയില്‍ വലിയ ഒച്ച പാടാക്കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗംമെന്നും. മകന്‍ നടത്തുന്ന ഇടപാടുകളുടെ മരേഖകള്‍ ഭക്ഷ്യമന്ത്രി പി തിലോ അത്തമന്‍, - കാനത്തിന്റെ മുറിയില്‍ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന കഥയും പാര്‍ട്ടിയില്‍ പ്രചരിക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു. കോടിയേരിക്ക് മാത്രമല്ല കാനത്തിനുമുണ്ട് പുരുപുത്ര ദുഖമെന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറയുന്നതെന്നും വീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends