Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സിപിഐ അടിച്ച് പിരിഞ്ച്; കാനത്തിന് പോസ്റ്ററും പൊങ്കാലയും സിപിഎമ്മിന്റെ കണ്ഠക ശനി ഇപ്പോൾ സിപിഐയിലും; പോസ്റ്റർ പതിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും

27 JULY 2019 07:03 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ കണ്ഠക ശനി ഇപ്പോൾ സിപിഐയിലും അങ്ങനെ മൊത്തത്തിൽ ഇടതു പക്ഷത്ത് തമ്മിലടിയും കുതുകാൽവെട്ടുമാണ്. കാനം രാജേന്ദ്രൻ പാർട്ടി പ്രവർത്തകരോട് പരസ്യമായി മാപ്പു പറയണമെന്ന് സിപിഐ എറണാകുളം ജില്ലാ നിർവാഹക സമിതിയിൽ ആവശ്യപ്പെട്ടതിനു പിന്നാലെ കാനത്തിനെതിരെ പോസ്റ്ററും പതിച്ചു തുടങ്ങിയിരിക്കുന്നു. ആലപ്പുഴയിൽ കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു. രാത്രി ഒരു മണിയോടെയാണ് കാറിൽ എത്തിയ നാലംഗ സംഘം പോസ്റ്റർ ഒട്ടിച്ചതെന്നാണ്. ദൃശ്യങ്ങളിൽ നിന്ന് വിയക്തമാകുന്നത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലും രണ്ടു മാധ്യമസ്ഥാപനങ്ങൾക്ക് മുന്നിലുമാണ് പോസ്റ്റർ പതിച്ചത്. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. എന്തായാലും അന്വേഷണം ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇനി അതും പാർട്ടിയിലുള്ളവരാണെന്നാണ് കണ്ടെത്തുന്നതെങ്കിൽ അടുത്ത ബോമ്പിനുള്ള വകയുമാകും. കാനം രാജേന്ദ്രൻ പാർട്ടി പ്രവർത്തകരോട് പരസ്യമായി മാപ്പു പറയണമെന്ന് സിപിഐ എറണാകുളം ജില്ലാ നിർവാഹക സമിതിയിൽ ആവശ്യപ്പെട്ടതും ചർച്ചയാകുകയാണ്. പൊലീസ് മർദനമേറ്റ എംഎൽഎയ്ക്ക് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കാരണം വീടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പ്രവർത്തകരുടെ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് കാനം രാജേന്ദ്രൻ ജില്ലാ നിർവാഹക സമിതിയിൽ പങ്കെടുക്കാതെ എറണാകുളത്തു നിന്ന് മടങ്ങി.

പാർട്ടി നേതാക്കളെ പൊലീസ് തല്ലി ചതച്ചിട്ടും കടുപ്പിച്ചൊരു വാക്ക് പറയാതിരുന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിമർശനമാണ് സിപിഐ ജില്ലാ നിർവാഹക സമിതി യോഗത്തിൽ ഉയർന്നത്. പാർട്ടി നേതൃത്വം ഈ നില തുടർന്നാൽ പാർട്ടി ജാഥയ്ക്ക് ആളെ കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പ് ചിലർ നൽകി. കാനം പ്രവർത്തകരോട് പരസ്യമായി മാപ്പു പറയണമെന്ന ആവശ്യവും ഉയർന്നു . കാനത്തിന്റെ സാന്നിധ്യത്തിൽ ജില്ലാ നിർവാഹക സമിതി യോഗം ചേരാനായിരുന്നു ആദ്യം തീരുമാനമെങ്കിലും വിമർശനങ്ങൾ ഭയന്ന് കാനം നിർവാഹക സമിതി യോഗത്തിനു മുമ്പേ ജില്ല വിടുകയായിരുന്നു. എന്നാൽ കാനത്തിനെതിരേ വിമർശനമേ ഉണ്ടായിട്ടില്ലെന്ന് യോഗത്തിനു ശേഷം ജില്ലാ സെക്രട്ടറി പി.രാജു വിശദീകരിച്ചു. മർദനമേറ്റ എം എൽ എ എൽദോ എബ്രഹാമിനെയും കാനം സന്ദർശിച്ചു. ഇതിനിടെ പൊലീസ് നടപടിക്കിരയായ സി പി ഐ നേതാക്കൾ ജില്ലാ കലക്ടർക്ക് മൊഴി നൽകി. നട്ടെല്ലിന് പരുക്കേറ്റ ജില്ലാ കമ്മിറ്റിയംഗം അഫ്സൽ പാറേക്കാടനെ ആംബുലൻസിലാണ് മൊഴി നൽകാനെത്തിച്ചത്.

എന്തായാലും കാനം എന്ന് ഇത്രയും നാളും സിപിഐക്കാർ അൽപ്പം കനത്തിൽ തന്നെയാണ് പറഞ്ഞുവന്നിരുന്നത്. എന്നാൽ സംസ്ഥാന ആഭ്യന്തരവകുപ്പുകാരണം ആ കനത്തിന് അൽപ്പം കോട്ടം തട്ടിയിരിക്കുന്നു. സിപിഐ എറണാകുളം ജില്ലാക്കമ്മറ്റിയെ പൊലീസ് ബഹുമാനിക്കാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. പൊലീസുകാരണം ഈ സർക്കാരിന് ഇടവേളകളില്ലാതെ പണികിട്ടുന്നുണ്ട്. സിപിഐയുടെ പ്രകടനത്തിനുനേരെ ലാത്തിവീശിയ കാക്കിക്കൂട്ടം എംഎൽഎയെന്നോ ജില്ലാ സെക്രട്ടറിയെന്നോ വ്യത്യസമില്ലാതെ കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരം നേരിടുന്ന അതേ വീര്യത്തിൽ ഘടകകക്ഷിക്കുമേൽ ചാടി വീണു. മൂവാറ്റുപുഴ എംഎൽഎ എൽദോയുടെ എല്ലിന്റെ എണ്ണം കൂടി പല്ലിന്റെ എണ്ണം കുറഞ്ഞു. അണികൾക്ക് എന്തുസംഭവിച്ചാലും ചോദിക്കാൻ കാനം രാജേന്ദ്രനെന്ന കൊമ്പൻ ഉണ്ട് എന്നതായിരുന്നു എറണാകുളം ജില്ലാക്കമ്മിറ്റിയുടെ ധൈര്യം. എന്നാൽ എംഎൽഎ അടക്കം അടിവാങ്ങിക്കൂട്ടിയപ്പോൾ കാനം കമ്പിളിപ്പുതപ്പ് ലൈനിൽ ഒരു ഇരുപ്പിരുന്നു. എന്താ അല്ലെ സിപിഎമ്മിന്റെ ഒരു അവസ്ഥയേ..........

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends