സരിതാ നായര്‍ അഭിനയിച്ച ഗള്‍ഫുകാരന്റെ ഭാര്യ ഹാക്ക് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ നായികയായി അഭിനയിച്ച ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഹ്രസ്വചിത്രം ഹാക്ക് ചെയ്ത സംഘത്തിനെതിരെ കേസെടുക്കാന്‍ കായംകുളം മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ടീം പുളിശ്ശേരി കൊച്ചിയുടെ യു ടൂബ് പേജില്‍ നിന്നു ഹാക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയ ശേഷം ക്രിയേറ്റീവ് മീഡിയ, ന്യൂ ജനറേഷന്‍ വെഡ്ഡിംഗ്, ഗുഡ് വില്‍ തുടങ്ങിയ സൈറ്റുകള്‍ യു ടൂബില്‍ പുതുതായി അപ്‌ലോഡ് ചെയ്തതായി ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ടീം പുളിശ്ശേരി കൊച്ചി, അഡ്വ.ഹരിപ്പാട് ആര്‍.രാജേഷ് മുഖാന്തരമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. യു ടൂബില്‍ സൂപ്പര്‍ഹിറ്റ് ആയിരുന്നു സരിയയുടെ ഗള്‍ഫുകാരന്റെ ഭാര്യം. ലക്ഷങ്ങളാണ് സരിതയുടെ അഭിനയം കാണാനായി യൂട്യൂബില്‍ കറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























