Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഭാര്യയെ മടുത്തപ്പോൾ മറ്റൊരുത്തിക്കുവേണ്ടി അരങ്ങേറിയ കൊലപാതകം:- 'എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി...നീ ജീവിച്ചിരിക്കണ്ടെടി എന്ന് പറഞ്ഞ് രാഖിയുടെ കഴുത്ത് രാഹുൽ ഞെരിച്ചു: ഒരിറ്റു ജീവനു വേണ്ടി കണ്മുന്നിൽ സ്വന്തം ഭാര്യ പിടയുന്നത് അഖിൽ കണ്ട് ആസ്വദിച്ചു... അഖില്‍ കീഴടങ്ങണമെന്ന് കമാന്‍ഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശം

27 JULY 2019 10:52 AM IST
മലയാളി വാര്‍ത്ത

തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അഖില്‍ ഫോണില്‍ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ട രാഖിയെ നാലു വര്‍ഷമായി അറിയാമെന്നും അഖില്‍ പറഞ്ഞു. രാഖിയെ സാമ്ബത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് രാഖി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഖില്‍ പറയുന്നു. അതേസമയം അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

അതേ സമയം യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുടെ ചുരുളഴിയുകയാണ്. രാഖിയെ കാറിനുള്ളില്‍ വച്ച്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരിറ്റു ജീവനു വേണ്ടി രാഖി പിടയുന്നതുകണ്ട് അഖില്‍ ആസ്വദിച്ചു. ഈസമയം സുഹൃത്തും ബന്ധുവുമായ ആദര്‍ശ് ഡ്രൈവിംഗ് സീറ്റിലിരുന്ന് കാറിന്റെ ആക്‌സിലറേറ്റര്‍ കൂട്ടി. രാഖിയുടെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായിരുന്നു ഇത് ചെയ്തത്. അഖിലിന് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞതും ബന്ധത്തെ എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. മറ്റുള്ളവര്‍ ഒളിവിലും.

അഖിലാണ് നെയ്യാറ്റിന്‍കരയില്‍നിന്ന് കാറില്‍ രാഖിമോളെ അമ്ബൂരിയിലെ വീട്ടിലെത്തിച്ചത്. 'എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി' എന്ന് ആക്രോശിച്ചു കൊണ്ട്് അഖിലിന്റെ സഹോദരന്‍ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച്‌ ശ്വാസം മുട്ടിച്ചത്. പിന്നീട് അഖില്‍ കാറിന്റെ പിന്‍സീറ്റിലേക്ക് വന്ന് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി. സഹോദരങ്ങള്‍ ഇരുവരും ചേര്‍ന്നു കയര്‍ മുറുക്കി കൊന്നശേഷം നേരത്തെ തയാറാക്കിയ കുഴിയില്‍ രാഖിയെ മൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

രാഖിയെ അഖില്‍ ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ച്‌ താലികെട്ടി. ഇയാള്‍ക്ക് പിന്നീട് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞു. രാഖി തടസം നിന്നു. പലതരത്തില്‍ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതില്‍ അഖിലിനും സഹോദരനും സുഹൃത്തായ ആദര്‍ശിനും പകയുണ്ടായിരുന്നു. മെയ് മാസം അവസാനം അഖില്‍ പട്ടാളത്തില്‍നിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാന്‍ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍വച്ച്‌ 3 പേരും പലദിവസം ഗൂഢാലോചന നടത്തി. ഇതിനുശേഷം വീടിന്റെ വടക്കു കിഴക്ക് ഭാഗത്ത് കുഴിയെടുത്തു. ശവശരീരം കുഴിച്ചിട്ടാല്‍ ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പ് ശേഖരിച്ചു.

പുതുതായി വയ്ക്കുന്ന വീട് കാണിക്കാനെന്ന പേരില്‍ രാഖിമോളെ 21ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നും സുഹൃത്തിന്റെ കാറില്‍ അഖില്‍ വീട്ടിലെത്തിച്ചു. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും കാറിനടുത്തേക്ക് വന്നു. രാഹുല്‍ രാഖിമോളിരുന്ന സീറ്റിനു പിന്നിലെ സീറ്റിലേക്ക് കയറി. പിന്‍സീറ്റില്‍ ഇരുന്നു രാഖിമോളുടെ കഴുത്തു ഞെരിച്ചു. രാഖിമോളുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഇരപ്പിച്ചു. രാഖിമോള്‍ ബോധരഹിതയായി. പിന്നീട് അഖില്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങി പിന്നിലെ സീറ്റിലെത്തി കൈയിലുണ്ടായിരുന്ന കയര്‍ കൊണ്ട് രാഖിയുടെ കഴുത്തില്‍ കുരുക്കുണ്ടാക്കി. സഹോദരനായ രാഹുലും അഖിലും ചേര്‍ന്ന് കയര്‍ വലിച്ചു മുറുക്കി രാഖിമോളെ കൊന്നു. പിന്നീട് മൂവരും ചേര്‍ന്ന് രാഖിയുടെ ശരീരത്തിലെ വസ്ത്രങ്ങള്‍ മാറ്റി നേരത്തെ തയാറാക്കിയ കുഴിയിലിട്ടു ഉപ്പിട്ട് മൂടി. മുകളില്‍ കമുകിന്റെ തൈ വച്ചു. രാഖിയുടെ വസ്ത്രങ്ങള്‍ തീവച്ച്‌ നശിപ്പിച്ചു.

രാഖിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത പൂവാര്‍ പൊലീസ് രാഖിയുടേയും കാമുകനായ അഖിലിന്റെയും ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചു. 21ന് വൈകിട്ട് ഓഫ് ആയ രാഖിമോളുടെ മൊബൈലില്‍നിന്ന് 24ാം തീയതി കോളുകളും മെസേജുകളും അയച്ചതായി മനസിലായി. ഫോണിന്റെ ഐഎംഇഐ നമ്ബര്‍ പരിശോധിച്ചപ്പോള്‍ അത് രാഖിമോളുടെ ഫോണ്‍ അല്ലെന്നു വ്യക്തമായി. കാട്ടാക്കടയിലുള്ള മൊബൈല്‍ ഷോപ്പില്‍നിന്ന് 24ാം തീയതി രാഹുലും ആദര്‍ശുമാണ് ഫോണ്‍ വാങ്ങിയത്. തെളിവു നശിപ്പിക്കാനും അന്വേഷണമുണ്ടായാല്‍ രക്ഷപ്പെടാനുമാണ് വേറെ ഫോണില്‍നിന്ന് രാഖിയുടെ സിം ഉപയോഗിച്ച്‌ വീട്ടിലേക്ക് സന്ദേശമയച്ചത്. അഖില്‍ 27ന് അവധി കഴിഞ്ഞു മടങ്ങിയതായി പൊലീസിന്റെ അന്വേഷണത്തില്‍ മനസിലായി. സഹോദരന്‍ രാഹുല്‍ സ്ഥലം വിട്ടിരുന്നു. കൂട്ടുകാരന്‍ ആദര്‍ശ് ഓപ്പറേഷനു വിധേയനായി വീട്ടില്‍ ചികില്‍സയിലായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ ആദര്‍ശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വര്‍ഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ അഖിലിനു താല്‍പര്യമില്ലെന്നും ആദര്‍ശിനോടും സഹോദരനോടും അഖില്‍ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്‌സ്‌ആപ്പിലൂടെ അറിഞ്ഞ രാഖിമോള്‍ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നു രാഖിയെ സ്‌നേഹപൂര്‍വം അഖില്‍ കാറില്‍ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends