Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം... രാത്രി സമയങ്ങളില്‍ കാട്ടിനുള്ളില്‍ നിന്നും സ്ത്രീകളുടെ സംസാരം, വനമേഖലയോടു ചേര്‍ന്ന വീടുകളില്‍ നിന്നു ഭക്ഷണവും വസ്ത്രവും മോഷണം... തണ്ടര്‍ബോള്‍ട്ട് ടീമും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

27 JULY 2019 10:21 AM IST
മലയാളി വാര്‍ത്ത

ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം. വനമേഖലയോടു ചേര്‍ന്ന വീടുകളില്‍ നിന്നു ഭക്ഷണവും വസ്ത്രവും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി സംശയിക്കുന്നത്. ഇതിനെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് ടീമും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കല്ലാര്‍ യൂക്കാലിപ്റ്റസ് പ്ലാന്റേഷന് സമീപത്തെ രണ്ട് വീടുകളില്‍ നിന്നു കഴിഞ്ഞ ദിവസം അരി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറി, ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, സാരി, നൈറ്റി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ എന്നിവയാണു മോഷണം പോയിരുന്നു.

എന്നാല്‍ പണമോ വിലപിടിപ്പുളള സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. കൂടാതെ രാത്രി സമയങ്ങളില്‍ കാട്ടിനുള്ളില്‍ നിന്നും സ്ത്രീകളുടെ സംസാരം കേട്ടെന്നും മോഷണം നടന്ന വീടുകളിലെ ആളുകള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. യൂക്കാലിപ്റ്റസ് തോട്ടത്തോട് ചേര്‍ന്നാണ് ശബരി മല വന മേഖല. യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിച്ചു മാറ്റുന്ന ജോലികള്‍ ഇപ്പോള്‍ നടക്കാറില്ല. അതുകൊണ്ടുതന്നെ എച്ച്എന്‍എല്‍ പ്ലാന്റേഷന്‍ അധികൃതരും തൊഴിലാളികളും എത്താതെ വിജനമായാണ് ഈ പ്രദേശം കിടക്കുന്നത്. ഇവിടുത്തെ ചില വീടുകളും ആള്‍ത്താമസം ഇല്ലാതെ അടച്ചിട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.

അതേസമയം സന്നിധാനം, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനങ്ങള്‍ക്കുള്ള നറുക്കെടുപ്പ് ചിങ്ങം ഒന്നിനു (ഓഗസ്റ്റ് 17) നടക്കും. ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. അഭിമുഖം ഓഗസ്റ്റ് 8നും 9നും നടക്കും. സാധാരണ തുലാം ഒന്നിനാണു നടന്നിരുന്നത്. മേല്‍ശാന്തി നിയമന നടപടികളുടെ മേല്‍നോട്ടത്തിനായി ജസ്റ്റിസ് ആര്‍. ഭാസ്‌കരനെ നിരീക്ഷകനായി കോടതി നിയോഗിച്ചു.

35നും 60നും മധ്യേ പ്രായമുള്ള മലയാള ബ്രാഹ്മണരില്‍ നിന്നാണ് മേല്‍ശാന്തി നിയമനത്തിനുള്ള അപേക്ഷ സ്വീകരിച്ചത്. 2 നേരം നട തുറക്കുന്നതും 3 പൂജകള്‍ ഉള്ളതും പൊതുജനത്തിന് ദര്‍ശന അവസരം ഉള്ളതുമായ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി 10 വര്‍ഷം മേല്‍ശാന്തിയായി ജോലി നോക്കിയവര്‍ക്കായിരുന്നു അര്‍ഹത. സന്നിധാനത്തേക്ക് 67, മാളികപ്പുറത്തേക്ക് 47 അപേക്ഷകളാണ് ലഭിച്ചത്. ദേവസ്വം വിജിലന്‍സ് വിഭാഗം ഇവ പരിശോധിച്ചു. അഭിമുഖത്തിലൂടെ ഇവരില്‍നിന്ന് 10 പേര്‍ വീതമുള്ള പാനല്‍ തയാറാക്കും. ഇതില്‍ നിന്നാണ് സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുക.

നറുക്കെടുപ്പിനു ശേഷം ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ക്ക് ആചാരങ്ങളും പൂജാവിധികളും സംബന്ധിച്ചു നിലവിലുള്ള മേല്‍ശാന്തി, തന്ത്രി എന്നിവരില്‍ നിന്ന് പരിശീലനത്തിന് അവസരമുണ്ടാകും. തന്ത്രിയുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് ഹൈക്കോടതി ഇക്കാര്യം തീരുമാനിച്ചത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാര്‍, ദേവസ്വം കമ്മിഷണര്‍ എം.ഹര്‍ഷന്‍ എന്നിവരും പുറത്തുനിന്നുള്ള ഒരു തന്ത്രിയുമാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളത്. പുറത്തുനിന്നുള്ള തന്ത്രിയെ നിശ്ചയിച്ചിട്ടില്ല.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends