എംഎല്‍എയ്ക്കും നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജ് വിഷയം ഓവറാക്കി ചളമാക്കി സിപിഐ:- സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും അടിയോടടി

സിപിഐ നേതാക്കള്‍ അടികൊണ്ടതാണ് വിഷയം. ഓവര്‍ ഷോ കാണിച്ച് ചളമാക്കിയത് ജില്ലാ നേതൃത്വമാണെന്നാണ് സംസ്ഥാന നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഡിഐജി ഓഫീസ് മാര്‍ച്ച് പാര്‍ട്ടി അറിയാതെയാണെന്നും എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചപറ്റിയെന്നും സിപിഐ സംസ്ഥാന നേതൃത്വം വിശദീകരണം നല്‍കിയതോടെ. ഇവര്‍ക്കിടയിലെ പോര് മുറുകുകയാണ്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനാണ് സംസ്ഥാന നേതൃത്വത്തോട് അനുമതി തേടിയത് അക്രമ സംഭവങ്ങളുണ്ടാകരുതെന്ന പ്രത്യേക നിര്‍ദ്ദേശവും കൊടുത്തിരുന്നു ഈ നിബന്ധനകളെല്ലാം പാലിക്കാമെന്നു പറഞ്ഞതിനാല്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും സംസ്ഥാന നേതൃത്വം പറയുമ്പോള്‍ വീഴ്ച ജില്ലാ നേതൃത്ത്വത്തിന്റേതാണെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞുവയ്ക്കുന്നത്.
ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പാര്‍ട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയതെന്നാണ് വിശദീകരണം. അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദേശമെന്നും ജില്ലാകമ്മിറ്റി ഈ നിര്‍ദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീഴ്ച പറ്റിയത് എറണാകുളം ജില്ലാ കമ്മിറ്റിക്കാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനാണ് സംസ്ഥാന നേതൃത്വത്തോട് അനുമതി തേടിയതെന്നും അക്രമ സംഭവങ്ങളുണ്ടാകരുതെന്ന പ്രത്യേക നിര്‍ദ്ദേശത്തോടെയാണ് അനുമതി നല്‍കിയതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയില്‍ ഡിഐജി ഓഫീസ് മാര്‍ച്ചാക്കി മാറ്റിയെന്നും മാര്‍ച്ചിന്റെ ഉല്‍ഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. പാര്‍ട്ടി തലത്തില്‍ തെറ്റിദ്ധരിപ്പിക്കലുണ്ടായെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ അന്വേഷണവും നടപടികളും ഉണ്ടായേക്കും.
അതേസമയം ജില്ലാ സെക്രട്ടറിക്കും എം.എല്‍.എ.യ്ക്കും ക്രൂരമായ മര്‍ദനം ഏറ്റിട്ടും, രാഷ്ട്രീയ ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ അന്വേഷണത്തിനായി കാത്തു നില്‍ക്കുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് പ്രതിഷേധാര്‍ഹം എന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. വരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പായി. എറണാകുളം ജില്ലാ നേതൃത്വം പ്രശ്‌നം ഉന്നയിക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് അവര്‍ പാര്‍ട്ടി സെന്ററിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























