മെഡിക്കൽ കോഴ്സെന്ന പേരിൽ ബിഎസ്‍സി പെർഫ്യൂഷൻ ടെക്നോളജി, കാർഡിയാക് കെയർ ടെക്നോളജി, റെനൽ ഡയാലിസിസ് ടെക്നോളജി എന്നീ വിഭാഗങ്ങളിൽ പ്രവേശനം നൽകി പറ്റിച്ചെന്ന് പരാതി നൽകിയ തക്കല നുറൂൽ ഇസ്ലാം കോളെജിലെ വിദ്യാർത്ഥിക്കെതിരെ വധഭീഷണി:- പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ

ദിവസങ്ങള്‍ക്കു മുമ്പാണ് തക്കല നുറൂല്‍ ഇസ്ലാം കോളെജില്‍ വിദ്യാഭ്യാസ തട്ടിപ്പ് നടത്തുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നത്. ലക്ഷങ്ങള്‍ ഡോണേഷന്‍ വാങ്ങിയാണ് നുറൂല്‍ ഇസ്ലാം കോളെജ് ഇത്തരത്തിന്‍ വിദ്യാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ പരാതിയുമായ രംഗത്തെത്തിയ വിധ്യാര്‍ത്ഥിനികളെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് കോളേജ് അധികൃതര്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നത്. തങ്ങളുടെ ജീവനുതന്നെ ഭീഷണി ഉള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യമാണെന്നാണ് കുട്ടികള്‍ വ്യക്തമാക്കുന്നത് ഇതുസംബന്ധിച്ച് എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. മരണ ഭയത്തോടു കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ കഴിച്ചു കൂട്ടുന്നത്. ഹോസ്റ്റലില്‍ കയറിയായിരുന്നു ഭീഷണി എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മെഡിക്കല്‍ കോഴ്‌സെന്ന പേരില്‍ ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, കാര്‍ഡിയാക് കെയര്‍ ടെക്‌നോളജി, റെനല്‍ ഡയാലിസിസ് ടെക്നോളജി എന്നീ വിഭാഗങ്ങളില്‍ പ്രവേശനം നല്‍കി പറ്റിച്ചെന്നാണ് പരാതി. രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കോളജ് അധികൃതരെ സമീപിച്ചപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി സമയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുനിന്നുള്ള സംഘം ഹോസ്റ്റലില്‍ എത്തി പണം വാഗ്ദാനം ചെയ്‌തെന്നും വഴങ്ങാതിരുന്നപ്പോള്‍ വധഭീഷണി മുഴക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അധികൃതരില്‍ നിന്ന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തിയാണ് എസ്പിക്ക് പരാതി നല്‍കിയത്.
ദിവസങ്ങള്‍ക്കു മുമ്പാണ് വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി തക്കല നുറൂല്‍ ഇസ്ലാം കോളേജിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ഇപ്പോഴിതാ കൊന്നുകളയും എന്ന ഭീഷണിയും മെഡിക്കല്‍ കോഴ്‌സെന്ന പേരില്‍ ടെക്‌നിക്കല്‍ കോഴ്‌സിന് പ്രവേശനം നല്‍കി പറ്റിച്ചെന്നാണ് ആരോപണം. ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, കാര്‍ഡിയാക് കെയര്‍ ടെക്‌നോളജി, റെനല്‍ ഡയാലിസിസ് ടെക്നോളജി എന്നീ കോഴ്‌സുകളിലെ രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
അലൈഡ് സയന്‍സ് വിഭാഗത്തിലാണ് ഈ കോഴ്‌സുകളെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതി. എന്നാല്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ കോഴ്‌സ് നടത്താനുള്ള യുജിസി അനുമതി മാത്രമേ കോളേജിനുള്ളൂ എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിന്റെ സഹോദര സ്ഥാപനമായ നിംസ് മെഡ്‌സിറ്റി നല്‍കിയ പരസ്യം വഴിയാണ് കോളേജിലേക്ക് എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രാക്ടിക്കല്‍ ക്ലാസുകള്‍ നിംസിലായിരുക്കുമെന്നായാരിന്നു അറിയിപ്പ്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും നിംസില്‍ കാര്യമായ പരിശീലനം കിട്ടിയില്ലെന്നാണ് ആക്ഷേപം. അംഗീകാരമുള്ള മറ്റൊരു കോളേജിലേക്ക് തങ്ങളെ മാറ്റണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
https://www.facebook.com/Malayalivartha























