Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എസ് എഫ് ഐയുടെ തേര്‍വാഴ്ച്ച അവസാനിപ്പിക്കും; യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് അവിടെനിന്നു മാറ്റും; കെ. മുരളീധരന്‍

27 JULY 2019 01:07 PM IST
മലയാളി വാര്‍ത്ത

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് നിലവിൽ സ്ഥിതിചെയ്യുന്നിടത്തുനിന്ന് മാറ്റുമെന്ന് വടകര എംപി കെ. മുരളീധരന്‍. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനില്‍ക്കുന്നിടത്തോളം എസ് എഫ് ഐയുടെ തേര്‍വാഴ്ചയുണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. അതുകൊണ്ട് യു ഡി എഫ് അധികാരത്തില്‍ വന്നാല്‍, ഏത് ആളുകള്‍ തുള്ളിയാലും ശരി ആ കോളേജ് അവിടെ നിന്നും മാറ്റും. 92ല്‍ കെ കരുണാകരന്റെ ഗവണ്‍മെന്റ് എടുത്ത തീരുമാനം അടുത്ത യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്നും ഇത് ഒന്നുകില്‍ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണം എന്നും മുരളീധരന്‍ വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജ് മാറ്റാമെന്ന ചിലരുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മറുപടിയുമായി കെ.മുരളീധരന്‍ എത്തിയത്. മുൻപും യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്ന് മാറ്റണം എന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. കോളേജ് അവിടെ നിന്ന് മാറ്റി മറ്റെവിടെയെങ്കിലും സ്ഥാപിക്കണമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. എന്നാല്‍, ഇതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പരസ്യമായി പ്രതികരിച്ചു. കോളേജ് അവിടെ നിന്ന് മാറ്റണമെന്ന് ചില തല്‍പരകക്ഷികള്‍ ആലോചിക്കുന്നുണ്ട്. അതൊന്നും നടക്കാന്‍ പോകുന്നില്ല. കോളേജ് അവിടെ തന്നെ തുടരും. മുന്‍പും ചിലര്‍ കോളേജ് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിട്ട് അതൊക്കെ ഇപ്പോ എന്തായി. അതുകൊണ്ട് കോളേജ് മാറ്റാം എന്ന് ആരും വ്യാമോഹിക്കേണ്ട. കേരളത്തിന് അഭിമാനമായ കോളേജ് ഇപ്പോള്‍ ഉള്ളതുപോലെ അവിടെ തന്നെ തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അതേസമയം യൂണിവേഴ്സിറ്റി കോളേജില്‍നിന്നും പൊലീസുകാരെ പുറത്താക്കി. ഇനി കോളേജില്‍ കയറേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അഞ്ച് പൊലീസുകാരാണ് കോളേജിനുള്ളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ച്‌ ചില വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്തുണച്ചിരുന്നു. ഇതിനിടെയാണ് ഇനി കോളേജിനുള്ളില്‍ കയറേണ്ടെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. പ്രിന്‍സിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാല്‍ മാത്രം ക്യാംപസിനുള്ളില്‍ കയറിയാല്‍ മതിയെന്നും പൊലീസുകാരോട് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുത്തു. 9 വിദ്യാര്‍ത്ഥികളെക്കൂടി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പാള്‍ പൊലീസിനെ അറിയിച്ചു. കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 19 പേരെയാണ് പ്രതികളായി പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആറുപേരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വധശ്രമക്കേസില്‍ ഉള്‍പ്പെട്ടവരെന്ന് തിരിച്ചറിഞ്ഞ എല്ലാവര്‍ക്കുമെതിരെ നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. ബാക്കിയുള്ള നാല് പേരുടെ കാര്യത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ആരോപണം. നേ​ര​ത്തെ എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ഉ​ള്‍​പ്പെ​ടെ ആ​റ്പേ​രെ സ​സ്പെ​ന്‍​ഡു ചെ​യ്തി​രു​ന്നു. വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ഉ​ള്‍​പ്പെ​ടെ ആ​റ് പേ​രെ​യാ​ണ് നേ​ര​ത്തെ സ​സ്പെ​ന്‍​ഡു ചെ​യ്ത​ത്. കോ​ള​ജ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ യൂ​ണി​വേ​ഴ്സി​റ്റി കൈ​മാ​റു​ന്നി​ല്ലെ​ന്നും പോ​ലീ​സ് ആ​രോ​പി​ച്ചി​രു​ന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends