Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ലാത്തിച്ചാര്‍ജ്ജ് അടക്കമുള്ള മര്‍ദ്ദനങ്ങള്‍ നടത്തിയിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള പൊലീസിന്റെ നടപടിയുടെ ഭാഗമായാണ് കൈക്ക് ഒടിവില്ലെന്ന സ്വകാര്യ ആശുപത്രിയിലെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് എം.എല്‍.എ എല്‍ദോ

27 JULY 2019 01:41 PM IST
മലയാളി വാര്‍ത്ത

എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞോ, ഇല്ലയോ? ഈ മണിക്കൂറില്‍ കേരള രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാണിത്. സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് നടത്തിയ മര്‍ദ്ദനത്തില്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ കൈ ഓടിഞ്ഞെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. എന്നാല്‍ തന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്നാണ് എല്‍ദോ ആദ്യമേ പറഞ്ഞത്. അത് മാറ്റിപറഞ്ഞുമില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതായി എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. ലാത്തിച്ചാര്‍ജ്ജ് അടക്കമുള്ള മര്‍ദ്ദനങ്ങള്‍ നടത്തിയിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള പൊലീസിന്റെ നടപടിയുടെ ഭാഗമായാണ് കൈക്ക് ഒടിവില്ലെന്ന സ്വകാര്യ ആശുപത്രിയിലെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് എം.എല്‍.എ പറഞ്ഞു. കളക്ടറുടെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. നടപടിയുണ്ടാകും എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് തന്നെ മര്‍ദ്ദിച്ചതെന്നും എം.എല്‍.എ ആരോപിക്കുന്നു. പരിക്കിന്റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ല. 
ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ തന്നെ തെറിച്ച് വീണിരുന്നു. പരിക്കേറ്റ തന്നെ പ്രവര്‍ത്തകര്‍ എറണാകുളം ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ചപ്പോള്‍ കൈ മുട്ടിന് ചെറിയ പൊട്ടലുണ്ടായിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കൈ ഒടിഞ്ഞെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. താന്‍ പറഞ്ഞതും വന്ന വാര്‍ത്തകളും പരിശോധിച്ചാല്‍ അത് വ്യക്തമാകും. പരിക്ക് സംബന്ധിച്ച് തര്‍ക്കത്തിനില്ല. തലയൂരാനാണ് പൊലീസ് ശ്രമിക്കുന്നത് . അവരുടെ നിലനില്‍പ്പിന്റെ
പ്രശ്‌നമാണ്. പൊലീസ് തേര്‍വാഴ്ചയെ കുറിച്ച് കളക്ടര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സര്‍ക്കാരിന്റെ ഭാഗത്തും നടപടി ഉണ്ടാകും- എന്ന ശുഭപ്രതീക്ഷയിലാണ് എംഎല്‍എ.

കയ്യിലും കാലിലും അടക്കം എം.എല്‍.എയ്ക്ക് ലാത്തിയടിയേറ്റിരുന്നു. അതും നടന്നിട്ടില്ലെന്ന് പൊലീസ് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടി എല്ലാ കാലത്തും ഒപ്പം നിന്നിട്ടുണ്ട്. ഇക്കാര്യത്തിലും അങ്ങനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെണം. കാനം രാജേന്ദ്രന്റേത് അടക്കമുള്ള പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ഇന്നലെ കാനം എല്‍ദോയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എം.എല്‍.എ നിലപാട് മയപ്പെടുത്തിയത്. എം.എല്‍.എ അങ്ങോട്ട് പോയി അടി വാങ്ങിയതാണെന്നും വീട്ടില്‍ കയറി തല്ലിയതല്ലെന്നും കാനം പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ ഏറെ വിവാദമായിട്ടുണ്ട്. പല ജില്ലാ ഘടകങ്ങളും കാനത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അതിന് പിന്നാലെയാണ് എം.എല്‍.എയെ മോശക്കാരനാക്കാന്‍ പൊലീസ് മെഡിക്കല്‍ റിപ്പോര്‍ട്ട് മറയാക്കുന്നത്.

എല്‍ദോ എബ്രഹാം എം.എല്‍.എ കാനം രാജേന്ദ്രനുമായി ഏറെ അടുപ്പമുള്ളയാളാണ്. പൊലീസ് മര്‍ദ്ദനമുണ്ടായപ്പോള്‍ എതിര്‍ ചേരിയിലുള്ള കെ.ഇ ഇസ്മയിലും സി.എന്‍ ജയദേവനും അടക്കം ശക്തമായ പ്രതിഷേധവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മറ്റെല്ലാ വിഷയങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ച കാനം പക്ഷെ, മൗനം പാലിക്കുകയായിരുന്നു. പൊലീസിന് എം.എല്‍.എയെയും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയേയും അറിയില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത് തല്ലിയ പൊലീസുകാരോട് പോയി ചോദിക്കണം എന്ന പരിസാഹമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ നാവില്‍ നിന്ന് വന്നത്. കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുത്ത് വിവാദം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കാനവും മുഖ്യമന്ത്രിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends