Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പാർട്ടിക്കാർ കടുപ്പിച്ചപ്പോൾ കാനം മറുകണ്ടം ചാടി; ഈ വയസാം കാലത്ത് തന്നെ ആര് ബ്ലാക്‌മെയിൽ ചെയ്യാൻ; താൻ ആരുടേയും തടവറയിലല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

27 JULY 2019 03:15 PM IST
മലയാളി വാര്‍ത്ത

താൻ ആരുടേയും തടവറയിലല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.പി.എമ്മിന്റെ തടവിലാണെന്ന ആരോപണത്തെകുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

എൽദോ എബ്രാഹം എം.എൽ.എയെ പൊലീസ് മർദിച്ചു എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ. പൊലീസ് ഉദ്യോഗസ്ഥനല്ല അന്വേഷണം നടത്തുന്നത്. കളക്ടറാണ്. തനിക്ക് മകനുണ്ടായതും അവന് പ്രായപൂർത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടാകുമെന്നും കാനം വ്യക്തമാക്കി. മകൻ അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിങാണ് തന്റെ മൗനങ്ങൾക്ക് പിന്നിലെന്നുമുള്ള ആരോണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ വയസാം കാലത്ത് തന്നെ ആരാണ് ബ്ലാക്‌മെയിൽ ചെയ്യാനുള്ളതെന്നും കാനം ചോദിച്ചു.

മകന്റെ പേരിലുള്ള അഴിമതി ആരോപണം കാനം രാജേന്ദ്രന്‍ തള്ളി. തനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും കാനം പറഞ്ഞു. മകനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചില പത്രങ്ങളില്‍ വരുന്നുണ്ട് എന്നല്ലാതെ എനിക്ക് കൂടുതലായി അറിയില്ല. പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കാനം വ്യക്തമാക്കി. മകന്‍ സിവില്‍ സപ്ലൈസിലേക്ക് ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിങാണ് തന്റെ മൗനങ്ങള്‍ക്ക് പിന്നിലെന്നുമുള്ള ആരോപണങ്ങള്‍ക്കായിരുന്നു കാനത്തിന്റെ പ്രതികരണം. അതേസമയം സിപിഐ എറണാകുളത്ത് ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും എല്‍ദോയെ കണ്ട തനിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പരുക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ഉൾപ്പാർട്ടി ജനാധിപത്യമെന്ന് പറഞ്ഞ് മാറ്റിവെക്കാവുന്ന കാര്യങ്ങളല്ല സിപിഐയിൽ നടക്കുന്നതെന്ന് കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചിരുന്നു . സ്വന്തം മകനെ സംരക്ഷിക്കാനാണോ സിപിഐ സംസ്ഥാന സെക്രട്ടറി സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

''കാനത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മകനാണോ വലുത്, അതോ പാർട്ടിയാണോ വലുത് എന്ന് തീരുമാനിക്കാനുള്ള സാഹചര്യം എത്തിയിരിക്കുന്നു എന്നാണ് സിപിഐക്കാർ പറയുന്നത്. അദ്ദേഹം മകനെ സംരക്ഷിക്കണ‌മോ, അതിലൂടെ അദ്ദേഹത്തെ സംരക്ഷിക്കണമോ, അതോ പാർട്ടിയെ സംരക്ഷിക്കണമോ എന്ന് സിപിഐക്കുള്ളിൽ ചർച്ച നടക്കുന്നുവെന്നത് വസ്തുതയാണ്. ‌എന്തുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട്, അതിന് വേണ്ടി സമരം ചെയ്തിട്ട് എഐഎസ്എഫ് അതിന് തയാറാകാത്തത്. കാനം ഇടപെട്ടതുകൊണ്ടാണ് യൂണിറ്റ് രൂപീകരണത്തിൽ നിന്ന് എഐഎസ്എഫ് പിന്നോട്ട് പോയത്. കോടിയേരിയുമായി കാനം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. എന്തുകൊണ്ടാണ് കാനം കീഴടങ്ങിയത്. കാനം ആരോട് ചോദിച്ചിട്ടാണ് കീഴടങ്ങിയത്. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓണത്തിന് നടന്ന ചില സംഭവങ്ങളുമായി ബന്ധമുണ്ടോ? അതൊക്കെ വ്യക്തമാക്കേണ്ടത് കാനമാണ്. തിലോത്തമനുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർ‌ക്കമുണ്ടോ അതിൽ ആരൊക്കെയാണ് ഇടപെട്ടിട്ടുള്ളത് ? സിപിഐയിൽ കാര്യങ്ങൾ‌ അനുകൂലമായിട്ടില്ല പോകുന്നത്. ജില്ലാ കമ്മിറ്റിയോടുള്ള വിരോധം കൊണ്ടുമാത്രമല്ല. ഇരിക്കുന്ന കൊമ്പ് മുറിച്ചിട്ട് ഈ പാർട്ടിയെ നശിപ്പിച്ചിട്ട് അദ്ദേഹത്തിന് സംസ്ഥാന സെക്രട്ടറിയായി തുടരാൻ കഴിയുമോ. അതല്ല, അതിനകത്ത് എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതെന്താണെന്ന് പറയാൻ തയാറാകണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ഇവ പുറത്തുവരും. സിപിഐയുടെ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ തടവറയിലാണ്. അതിന് അടിസ്ഥാനമായ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് കാനം തന്നെയാണ് എന്നും ചാമക്കാല പ്രതികരിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends