Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റാല്‍ അത് ഞങ്ങള്‍ക്ക് മര്‍ദനമേറ്റ നിലയില്‍ തന്നെയാണ് കാണുന്നത്; കാനത്തിന് നേരെയുള്ള വ്യക്തിഹത്യ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തത്; കോടിയേരി

27 JULY 2019 03:21 PM IST
മലയാളി വാര്‍ത്ത

സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഞങ്ങള്‍ സഹോദരപാര്‍ട്ടികളാണെന്നും ആരും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്നുംഅദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണെന്ന്പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണ്. സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റാല്‍ അത് ഞങ്ങള്‍ക്ക് മര്‍ദനമേറ്റ നിലയില്‍ തന്നെയാണ് കാണുന്നത്. ഞങ്ങള്‍ സഹോദരപാര്‍ടികളാണ്. പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും ജില്ലാ മജിസ്‌ട്രേട്ടായ കലക്ടറെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചതുപോലെ കാനം രാജേന്ദ്രന്‍ ഒന്നും പ്രതികരിച്ചില്ല. അതുകൊണ്ട് കാനത്തെ മോശക്കാരനായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ വ്യക്തിഹത്യ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഈ വിഷയം പറഞ്ഞ് സിപിഐ എമ്മിനെയും സിപിഐയെയും തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ട. ഇരുപാര്‍ടികളും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാര്‍ ആരും ശ്രമിക്കേണ്ട എന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

സി പി ഐയും സി പി എമ്മും തമ്മില്‍ നല്ല സഹകരണമാണ് കേരളത്തിലുള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സി പി ഐയുടെ സഖാക്കള്‍ക്ക് അടികിട്ടിയാല്‍ അത് ഞങ്ങള്‍ക്ക് അടി കിട്ടുന്നതുപോലെയാണ്‌. അത്‌ അങ്ങനെയാണ് കാണുന്നതെന്നും സി പി എമ്മും സി പി ഐയും സഹോദരപാര്‍ട്ടികളാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. സി പി ഐയുമായി സി പി എമ്മിന് തര്‍ക്കമില്ല. സി പി എം- സി പി ഐ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ല. സി പി ഐ നേതാക്കള്‍ക്കെതിരെയുണ്ടായ ലാത്തിച്ചാര്‍ജ് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ തക്കസമയത്ത് ഇടപെട്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് തല്ലി കൈയൊടിച്ചതിനെച്ചൊല്ലിയുള്ള പാര്‍ട്ടിയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ, ‘പാര്‍ട്ടിക്കാരെ പൊലീസ് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നില്ല അങ്ങോട്ട് പോയി അടി വാങ്ങുകയായിരുന്നു’ എന്ന പ്രസ്താവന പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends