Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അമ്പൂരി രാഖി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍; രാഖിയെ ഒഴിവാക്കാൻ നടന്നത് വൻ ഗൂഢാലോചനയെന്ന് പോലീസ്:- മക്കൾ രാഖിയെ കൊന്ന് കുഴിച്ചു മൂടുമ്പോൾ കുഴിയെടുക്കാന്‍ കൂടെയുണ്ടായിരുന്നത് അച്ഛന്‍ കഞ്ചാവ് മണിയൻ- ഒരുകുടുംബം മുഴുവൻ പ്രതികളാകുന്ന കാഴ്ച... കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്

27 JULY 2019 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

അമ്പൂരി രാഖി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. മലയിന്‍കീഴില്‍ നിന്നാണ് രാഹുലിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു. കാറില്‍ വച്ചാണ് രാഖിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ പൊലീസിനോട് സമ്മതിച്ചു.

കേസിലെ മൂന്നാംപ്രതി ആദര്‍ശിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, അഖിലിനെ അന്വേഷിച്ച്‌ അന്വേഷണസംഘം ദില്ലിയിലേക്ക് തിരിച്ചു.രാഖിയെ കൊലപ്പെടുത്തിയ ശേഷം ജൂണ്‍ 27നാണ് അവധി തീര്‍ന്ന് സൈനികനായ അഖില്‍ ദില്ലിയിലെക്ക് മടങ്ങിയത്. സൈനിക കേന്ദ്രവുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. അഖില്‍ അവിടെയുള്ളതായുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലെക്ക് പുറപ്പെട്ടത്. പൂവ്വാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയിലെത്തുന്നത്.

ഇതിനിടെ കൂട്ടുപ്രതിയായ ആദര്‍ശിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ രാഖിയും അഖിലും വിവാഹിതരായെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദര്‍ശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതിനാലാണ് രാഖി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇതെതുടര്‍ന്നാണ് രാഖിയെ വകവെരുത്താന്‍ അഖിലും രാഹുലും തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. തക്കലയില്‍ നിന്നും മറ്റൊരു സൈനികന്റെ കാറ് വാങ്ങിയാണ് രാഖിയെ അഖില്‍ കൂട്ടികൊണ്ടു പോകുന്നതും. തുടര്‍ന്ന് അഖിലിന്റെ വീട്ടുവളപ്പില്‍ കാറിനുള്ളില്‍ വച്ച്‌ അഖിലും രാഹുലും ചേര്‍ന്ന് കൊലപ്പെടുത്തി. അഖിലിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസ് രാഖിയുടെ ഫോണ്‍ കണ്ടെടുത്തിരുന്നു. കൂടാതെ തക്കലയില്‍ നിന്നും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേ സമയം നാടിനെ ഞെട്ടിച്ച അമ്പൂരി കൊലപാതകത്തിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം രംഗത്തെത്തി. പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടൽ. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛൻ ആരോപിക്കുന്നു. വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തിൽ വെളിവാകുന്നത്. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു.

അമ്പൂരിയിൽ അഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താൻ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്‍റെ അച്ഛൻ രംഗത്ത് എത്തിയിരുന്നു. മകൻ നിരപരാധിയാണെന്നും അഖിലിന്‍റെ അച്ഛൻ മണിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.

അതേ സമയം രാഖിയെ കൊന്ന് കുഴിച്ചു മൂടുമ്പോൾ കുഴിയെടുക്കാന്‍ അച്ഛന്‍ കഞ്ചാവ് മണിയനും മക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ സംശയിക്കുന്നു. അച്ഛനും മക്കളും ചേര്‍ന്നാണ് പൂവാറുകാരിയായ പെണ്‍കുട്ടിയെ വകവരുത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അച്ഛനും രാഖിയുടെ മരണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ അറസ്റ്റ്. രാഖിയെ കാറില്‍ വച്ച്‌ കൊന്ന് കഴുത്തു ഞെരിച്ച്‌ കൊന്ന് കുഴിച്ചു മൂടിയെന്നാണ് പൂവാര്‍ പൊലീസിന് രാഹുല്‍ നല്‍കിയ മൊഴി. കേസില്‍ കഞ്ചാവ് മണിയന്‍ എന്ന് വിളിക്കുന്ന രാജപ്പന്‍ നായരും കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. കാണാതായ ദിവസം വൈകിട്ട് രാഖി നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. രാഖിയുടെ സിംകാര്‍ഡ് അഖില്‍ വാങ്ങിനല്‍കിയ മറ്റൊരു മെബൈല്‍ ഫോണില്‍ ഇട്ടാണു വിളിച്ചിരുന്നത്. ഈ മൊബൈലും അമ്ബൂരിയിലെ വീട്ടുവളപ്പില്‍നിന്ന് ഉപേക്ഷിച്ച നിലയില്‍ കിട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends