പിള്ള പോയാലും യുഡിഎഫിന് കുഴപ്പമില്ലെന്ന് എ.സി.ജോസ്

ആര്‍.ബാലകൃഷ്ണപിള്ള പോയാലും യുഡിഎഫിന് കുഴപ്പമൊന്നുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വീക്ഷണം പത്രത്തിന്റെ എഡിറ്ററുമായ എ.സി. ജോസ്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ വന്ന ലേഖനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ സ്ഥാപക നേതാവെന്ന് അവകാശപ്പെടുന്ന ബാലകൃഷ്ണപിള്ള കുറച്ചു കൂടി നിയന്ത്രണം പാലിക്കേണ്ടതായിരുന്നു. മാണിയോടുള്ള വ്യക്തിവിരോധം മൂലമാണ് പിള്ള ഇത്തരത്തില്‍ പ്രതികരിച്ചത്. അതു പരസ്യമാക്കി യുഡിഎഫിനെ അപകടത്തിലാക്കുന്നത് ശരിയല്ല. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വീക്ഷണത്തിന്റെ മുഖപ്രസംഗം പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കേണ്ട. അത് പത്രത്തിന്റെ നിലപാടാണ്. കോണ്‍ഗ്രസിന്റെ നിലപാട് കെപിസിസി പ്രസിഡന്റാണ് പറയേണ്ടതെന്നും എ.സി.ജോസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























