Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ ചന്ദ്രനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്:- കുത്തേറ്റ അഖിലിനെ തടഞ്ഞുവച്ചു, മുറിവേറ്റിട്ടും കോളജിലൂടെ നടത്തിച്ചു...

27 JULY 2019 05:33 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ ചന്ദ്രനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുവയ്ക്കുന്നതും മുറിവേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുപ്പതിലേറെ വിദ്യാര്‍ഥികള്‍ അക്രമത്തില്‍ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു. അതേസമയം സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കോളജില്‍ നിന്നും കടത്തിയിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തി ശിവരഞ്ജിത്ത്. കോളജില്‍ എത്തിച്ച ഉത്തരക്കടലാസുകള്‍ ഇറക്കിവെച്ചപ്പോഴാണ് കടലാസുകള്‍ എടുത്തത്. തെളിവെടുപ്പിനായി കോളജില്‍ എത്തിച്ചപ്പോഴാണ് ശിവരഞ്ജിത്ത് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

എവിടെ നിന്ന് എങ്ങനെയാണ് ഉത്തരക്കടലാസുകള്‍ എടുത്തതെന്നും ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തു. ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ ഉത്തരക്കടലാസുകള്‍ ലഭിക്കാന്‍ തിങ്കളാഴ്ച യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് കത്ത് നല്‍കുമെന്നും പോലീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും 16 കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തിരുന്നു. ഇത് സര്‍വകലാശാലയില്‍ നിന്നും കോളജിന് നല്‍കിയതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് വന്‍ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.

ഇതിനിടെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് പൊലീസിനെ പടിയിറക്കി. ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസിനെ പിന്‍വലിച്ചത്. കോളേജിന് പുറത്ത് പൊലീസ് തുടരും. പോലീസുകാര്‍ കോളേജില്‍ ഡ്യൂട്ടിക്കുള്ളതിനെതിരെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് ഇനി കോളേജിനുള്ളില്‍ കയറേണ്ടെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

അഞ്ച് പോലീസുകാരാണ് കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കോളേജ് ക്യാംപസിനകത്തെ ആക്രമണത്തോടെ ഒരാഴ്ച അടച്ചിട്ട ക്യാംപസ് തിങ്കളാഴ്ച തുറന്നതിന് ശേഷവും പോലീസ് കാവല്‍ തുടര്‍ന്നത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അതിനിടെ, പോലീസ് മോശമായി പെരുമാറിയെന്നാരോപിച്ച്‌ ചില വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതിയും നല്‍കിയതോടെ ക്യാംപസിന് പുറത്തേക്കിറങ്ങാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു. പ്രിന്‍സിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാല്‍ മാത്രം ക്യാംപസിനുള്ളില്‍ കയറിയാല്‍ മതിയെന്നും പോലീസുകാര്‍ക്ക് നിര്‍ദേശമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends