എല്‍ഡിഎഫ് യോഗം ഇന്നു തൃശൂരില്‍

ബാര്‍ വിഷയത്തില്‍ അടിയന്തിര എല്‍ഡിഎഫ് യോഗമാണ് ഇന്നു തൃശൂരില്‍ ചേരുന്നത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.എം. മാണിക്കെതിരേ ഫോണ്‍ സംഭാഷണമടക്കമുള്ളവ പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം. പതിവിനു വിപരീദമായി തൃശൂരിലാണു യോഗം ചേരുന്നത്. ഭാവി സമരപരിപാടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നു നടക്കുന്നതിനാല്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും തൃശൂരിലാണ്. ഈ സാഹചര്യത്തിലാണു യോഗം തൃശൂരില്‍ ചേരാന്‍ തീരുമാനിച്ചത്.
സിപിഐ നേതാക്കളും ഇപ്പോള്‍ തിരുവനന്തപുരത്തില്ല. ബാര്‍ കോഴ കേസില്‍ യുഡിഎഫും സര്‍ക്കാരും ഒരുപോലെ വെട്ടിലായ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട സമരപരിപാടികളെക്കുറിച്ചു ആലോചിക്കാനാണു അടിയന്തരമായി എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























