Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

നാറ്റ കേസായല്ലോ... തലസ്ഥാനത്തെ ഭരണകക്ഷിയുടെ എം.എല്‍എ.യുടെ അവിഹിതം വെളിവാക്കുന്ന യുവതിയുടെ പരാതി ചൂടപ്പം പോലെ പത്രക്കാരുടെ ഗ്രൂപ്പില്‍ വന്നു; അത് നാട്ടിലാകെ പാട്ടായപ്പോള്‍ പരാതി പിന്‍വലിച്ച് വീട്ടമ്മ തടിയൂരി

28 JULY 2019 10:43 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമാണ് തലസ്ഥാനത്തെ ഒരു ഭരണ കക്ഷി എംഎല്‍എയെ പറ്റിയുള്ള വീട്ടമ്മയുടെ പരാതി. എംഎല്‍എ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ വീട്ടമ്മ പിന്നീട് പിന്‍വാങ്ങുകയായിരുന്നു. തന്റെ വീട്ടില്‍ എംഎല്‍എയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചു എന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. 

ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ എംഎല്‍എ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഡിവൈഎസ്പിക്കായിരുന്നു ഉച്ചയോടെ പരാതി നല്‍കിയത്. എന്നാല്‍ പരാതി സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെ വീട്ടമ്മ പിന്‍വാങ്ങി. വൈകീട്ട് തനിക്ക് പരാതിയില്ലെന്ന് ഡിവൈഎസ്പി ഓഫീസില്‍ എത്തി വീട്ടമ്മ എഴുതി നല്‍കി.

ഇന്നലെ രാവിലെ മുതലാണ് നാട്ടിലെ പ്രമുഖ എംഎല്‍എയെ പറ്റിയുള്ള വീട്ടമ്മയുടെ പരാതി പത്രക്കാരുടെ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും വന്നത്. ഇതോടെ ചില ഓണ്‍ ലൈനുകള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഭരണകക്ഷി എംഎല്‍എയുടെ പേരു വച്ചുള്ള പരാതി വന്നതോടെ വല്ലാത്തൊരവസ്ഥയില്‍ നില്‍ക്കുന്ന പാര്‍ട്ടി വല്ലാത്തൊരു ധര്‍മ്മസങ്കടത്തിലായി. സംഭവം സ്ത്രീ വിഷയമാണ്. എല്‍ദേയും സിപിഐയും ഉണ്ടാക്കിയ ലാത്തിച്ചാര്‍ജില്‍ നിന്നും ഭരണകക്ഷി മുക്തരായിട്ടില്ല. ഇപ്പോഴും കൂട്ടയടി നടക്കുകയാണ്. അതിനിടെ സ്ത്രീ വിഷയം വന്നാല്‍. നവോത്ഥാനം പറയുന്ന പാര്‍ട്ടിക്ക് താങ്ങാന്‍ പറ്റില്ല. പി. ശശി എംഎല്‍എയ്‌ക്കെതിരെ ഉണ്ടായ യുവതിയുടെ പരാതി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. അതിനിടയ്ക്കാണ് പാര്‍ട്ടിയുടെ പ്രബല എംഎല്‍എയ്‌ക്കെതിരെ പരാതി. 

തിരുവനന്തപുരം ജില്ലയിലുള്ള എംഎല്‍എക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ ഒത്താശയോടുകൂടി തന്റെ വീട്ടില്‍ എംഎല്‍എയും മറ്റൊരു യുവതിയും തന്റെ വീട്ടില്‍ കണ്ടു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത് താന്‍ കൈയോടെ പിടികൂടി. തുടര്‍ന്ന് സംഭവം പുറത്തറിയാതിരിക്കാന്‍ എംഎല്‍എയും യുവതിയും ചേര്‍ന്ന് തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയുള്ള തന്റെ ഭര്‍ത്താവിന്റെ കൂടി അറിവോടെയാണ് വീട്ടില്‍ യുവതിയുമായി എംഎല്‍എ വന്നതെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയപ്പോഴാണ് എംഎല്‍എയെ താന്‍ കാണാനിടയായത്.

തുടര്‍ന്ന് ബഹളം വെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ വാ പൊത്തുകയും കഴുത്ത് പിടിച്ച് തിരിക്കുകയും ചെയ്തു. തുടര്‍ന്ന് ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ എംഎല്‍എ വീടിന് പുറകിലുള്ള മതില്‍ ചാടി ഓടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എംഎല്‍യുടെ ബാഗ് ഇപ്പോഴും തന്റെ മുറിയില്‍ ഉണ്ടെന്നും പരാതിയില്‍ പറയുന്നു. എംഎല്‍എ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും യുവതി ഡിവൈഎസ്പിയ്ക്ക് എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി.

എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇടപെടേണ്ടവര്‍ ഇടപെട്ടു എന്നാണ് കരുതുന്നത്. വീട്ടമ്മ പരാതി പിന്‍വലിച്ചു. തനിക്ക് പരാതിയില്ലെന്നാണ് പരാതി കൊടുത്ത ഡി.വൈ.എസ്.പി. മുമ്പാകെ യുവതി അറിയിച്ചത്. നാട്ടിലെ മികച്ച എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്നതോടെ പാര്‍ട്ടിക്കാര്‍ അമ്പരപ്പിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം രണ്ട് വര്‍ഷമുള്ള സാഹചര്യത്തില്‍ സിറ്റിംഗ് എംഎല്‍എയ്‌ക്കെതിരെ ഉയരുന്ന ആരോപണം വല്ലാതെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാത്രമല്ല ഉപതെരഞ്ഞെടുപ്പും വരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ യുവതി പരാതി പിന്‍വലിച്ചത് എംഎല്‍എയേയും പാര്‍ട്ടിയേയും വല്ലാത്ത ആശ്വാസം നല്‍കിയിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends