Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അടി തീരുന്നില്ല... സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധം വഷളാകവേ സിപിഐയെ പ്രതിക്കൂട്ടിലാക്കി സിപിഐ; എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന പുതിയ വിവരം സിപിഎം പുറത്തു കൊണ്ടുവന്നത് കാനം രാജേന്ദ്രന്റെ അറിവോടെയാണെന്ന് സൂചന

28 JULY 2019 01:54 PM IST
മലയാളി വാര്‍ത്ത

ഡിഐജി ഓഫീസിലേക്കുള്ള സിപിഐ മാര്‍ച്ചിനിടെ വലതു കൈ പൊലീസ് തല്ലിയൊടിച്ചെന്ന സിപിഐയുടെ വാദം പൊളിച്ചത് സിപിഎം . എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന പുതിയ വിവരം പോലീസിന്റെ സഹായത്തോടെ സിപിഎം പുറത്തു കൊണ്ടുവന്നത് സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്റെ അറിവോടെയാണെന്നും സംശയം ഉയരുന്നു . 

ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിനോട് കളക്ടര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചത് സംസ്ഥാന സര്‍ക്കാരാണ്. എംഎല്‍എയുടെ കൈയ്യുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രസ്തുത മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസാണ് ആശുപത്രിയില്‍ നിന്നും വാങ്ങിയത്. ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സര്‍ക്കാര്‍ നേരിട്ടാണ്. ജില്ലാ ആശുപത്രിയില്‍ നിന്നാണ് എല്‍ദോക്ക് പ്ലാസ്റ്ററിട്ടത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒടിവ് ഇല്ലെങ്കിലും പ്ലാസ്റ്റര്‍ ഇടാവുണ്ടെന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു. 

അതേ സമയം ഡിഐജി ഓഫീസ് മാര്‍ച്ച് ലാത്തിച്ചാര്‍ജ് വിവാദത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന് സിപിഐ സംസ്ഥാന നേതൃത്വം പറഞ്ഞു. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പാര്‍ട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയതെന്നാണ് വിശദീകരണം.

സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ എല്‍ദോ എബ്രഹാമിന് കിട്ടിയ ലാത്തിയടിയെ വളരെ ഗൗരവത്തോടെയാണ് കണ്ടത്. കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണമാണ് ഒടുവില്‍ സത്യം പുറത്തു കൊണ്ടു വന്നത്. കാനത്തിനെതിരായ എല്ലാ നീക്കങ്ങള്‍ക്കും കെ ഇ ഇസ്മായില്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്. കാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന നീക്കം തന്നെയാണ് നടക്കുന്നത്. ഇസ്മായിലിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കാനത്തിന് കഴിയുന്നില്ല. കാനത്തെ മണിച്ചിത്രതാഴിട്ട് പൂട്ടിയിരിക്കുകയാണെന്ന് സിപി ഐ എറണാകുളം ജില്ലാ സെക്രട്ടറി വിശേഷിപ്പിച്ചത് പിണറായിയെ ലക്ഷ്യമിട്ടാണ്. കാനത്തിന്റെയും മകന്റെയും പേരിലുള്ള അഴിമതികളുടെ വിശദാംശങ്ങളാണ് പിണറായിയുടെ കൈയിലുള്ളത്. 

പൊന്തന്‍ പുഴ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എം കാനത്തിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കെ.എം. മാണിക്കെതിരെ കാനം അതിശക്തമായി നിലകൊണ്ട നാളുകളിലായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജ് ആരോപണം ഉന്നയിച്ചത്. ഇതിന് ശേഷമാണ് കാനം പിണറായിക്കെതിരെ നിശബ്ദനായത്. അതുവരെ കെ.എം. മാണിയുടെ പേരില്‍ പിണറായിക്കെതിരെ കാനം നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. സ്റ്റീഫന്‍ ജോര്‍ജിന്റെ ആരോപണം സി പി എമ്മിന്റെ അറിവോടെയാണെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കാനം മാറി. പൂര്‍ണമായും അദ്ദേഹം പിണറായിയുടെ പക്ഷത്താണ് ഇപ്പോള്‍. എല്‍ദോ എബ്രഹാമിനെതിരെ സിപിഎം തിരിഞ്ഞതും കാനത്തിന്റെ അറിവോടെയാണെന്ന് ഉറപ്പായി കഴിഞ്ഞു. ഇത് എല്‍ദോക്ക് അറിയാം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends