Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ശൊ ഭയങ്കരം തന്നെ... കഞ്ചാവ് കച്ചവടവുമായി നടന്ന രാജപ്പന്‍ നായര്‍ കഞ്ചാവ് മണിയനെന്ന പേര് മാറ്റിയെടുത്തത് മകന്‍ പട്ടാളക്കാരനായപ്പോള്‍; ഒന്നും അറിയില്ലെന്ന് കഞ്ചാവ് മണിയന്‍ പറയുമ്പോഴും നാട്ടുകാര്‍ക്ക് വിശ്വാസം പോര; കുഴിയെടുക്കാന്‍ അച്ഛന്‍ സഹായിച്ചെന്ന് മകന്‍ പറഞ്ഞതോടെ കഞ്ചാവ് മണിയന് കുരുക്ക് മുറുകി

28 JULY 2019 03:37 PM IST
മലയാളി വാര്‍ത്ത

മക്കള്‍ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടൈയന്നും രാഖി കൊലക്കേസിലെ മുഖ്യ പ്രതികളായ അഖിലിന്റേയും രാഹുലിന്റേയും അച്ഛന്‍ പറയുമ്പോള്‍ നല്ലവനായ ഒരച്ഛനെയാണ് മലയാളികള്‍ക്ക് ഓര്‍മ്മയില്‍ വരുന്നത്. അതേസമയം തന്നെ അച്ഛനായ കഞ്ചാവ് മണിയനെന്ന രാജപ്പന്‍ നായരുടെ ക്രൂര മുഖവും പുറത്താകുകയാണ്. ജീവിക്കുന്നുണ്ടെങ്കില്‍ അഖിലിനൊപ്പമായിരിക്കുമെന്നും മറ്റൊരു വിവാഹം കഴിക്കാന്‍ അഖിലിനെ സമ്മതിക്കില്ലെന്നും പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പട്ടാളക്കാരനും മുഖ്യ പ്രതിയുമായ അഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അച്ഛനാണ് കുഴിയെടുക്കാന്‍ സഹായിച്ചതെന്നും എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും മകന്‍ പറയുന്നുണ്ട്. 

നാട്ടുകാരുടെ മുമ്പിലും ഈ അച്ഛനാണ് കുറ്റക്കാരന്‍. അച്ഛന്‍ അറിയാതെ അഖിലും രാഹുലും ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്ന് ഏവരും പറയുന്നു. മണിയനെ പൊലീസിനും സംശയമുണ്ട്. മക്കളെ പിടികൂടിയ സ്ഥിതിയ്ക്ക് ഇനി അച്ഛനിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

അമ്ബൂരിയിലെ അറിയപ്പെടുന്ന കഞ്ചാവ് കച്ചവടക്കാരനായിരുന്നു ഒരുകാലത്ത് രാജപ്പന്‍ നായര്‍ എന്ന മണിയന്‍. കഞ്ചാവ് മണിയന്‍ എന്നാണ് അറിയപ്പെടുന്നത്. കേസുകളില്‍ ഒന്നും കുടുങ്ങിയില്ലെങ്കിലും കഞ്ചാവ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ നാട്ടുകാര്‍ക്കെല്ലാം അറിയാം. കുറച്ചു നാളായി ഒരു പണിയും ചെയ്യാതെ ജീവിക്കുന്നു. അമ്ബൂരി തട്ടാന്മുക്ക് അശ്വതി ഭവന്‍ എന്ന വീട്ടിലിരുന്ന് മക്കളുടെ ദുര്‍വിധിയോര്‍ത്ത് സങ്കടപ്പെടുകയാണ് അച്ഛന് അതുകൊണ്ട് തന്നെ രാഖിയുടെ കൊലയില്‍ പങ്കുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ വിശ്വാസം. കൊലപാതകക്കേസില്‍ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന അഖില്‍, രാഹുല്‍ എന്നിവര്‍ ഒളിവിലായതോടെ വീട്ടില്‍ അച്ഛന്‍ രാജപ്പന്‍നായരും അമ്മയും മാത്രമാണുള്ളത്. കൊലപാതകത്തില്‍ മക്കളെ മാത്രം കുടുക്കാനുള്ള ശ്രമമാണ് മണിയന്‍ ചെയ്യുന്നതെന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം

ഇളയവനായ അഖില്‍ വാവോട് സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി.യും അമ്ബൂരി സ്‌കൂളില്‍നിന്ന് പഌ്ടുവും പൂര്‍ത്തിയാക്കി ഒന്നാംവര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്‌ബോഴാണ് നാലുവര്‍ഷം മുന്‍പ് ആര്‍മിയില്‍ ജോലി കിട്ടിയത്. ഇതോടെയാണ് രാജപ്പന്‍ എന്ന മണിയന്‍ കഞ്ചാവ് കച്ചവടവും മറ്റും അവസാനിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്തും ചെയ്യാന്‍ മടിക്കാത്ത പ്രകൃതമാണ് മണിയന്റേത്. രാഹുല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാതെ സൗണ്ട് എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുകയാണ്. കഞ്ചാവ് കച്ചവടത്തിലൂടെ തന്നെ രാജപ്പന്‍ അത്യാവശ്യം സാമ്പത്തികം ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചാണ് മകനെ പട്ടാളക്കാരനാക്കിയെന്നും സംശയം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ മകന്റെ വരുമാനത്തില്‍ ജീവിക്കാന്‍ തുടങ്ങി.


ഏഷ്യാനെറ്റ് കേബിള്‍ കോള്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു രാഖി. രാഖിയെ അഖില്‍ പ്രണയിച്ചത് മിസ്ഡ കോളിലൂടെയായിരുന്നു. ഇത് കുടുംബത്തിനും അറിയാമായിരുന്നു. 


അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയനും പങ്കുള്ളതായി പരിസരവാസികള്‍ മൊഴിയും നല്‍കിയിട്ടുണ്ട്. അഖിലിന്റെ അച്ഛന്‍ മണിയന്‍ എന്ന കഞ്ചാവ് മണിയന്‍ പറയുന്നതെല്ലാം കള്ളമെന്ന് അയല്‍വാസികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തി. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മറവു ചെയ്യാന്‍ പറമ്പില്‍ കുഴിയെടുത്തത് അച്ഛന്റെ കൂടി നിര്‍ദേശ പ്രകാരമാണെന്നും കുഴിച്ചുമൂടിയപ്പോള്‍ മണിയനും മക്കള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നുമാണ് അയല്‍വാസികളുടെ മൊഴി. അഖിലും രാഹുലും മണിയനും അയല്‍ക്കാരനും ആദ്യം പടിയിലായ ആദര്‍ശും ചേര്‍ന്നാണ് പറമ്പില്‍ കുഴിയെടുക്കുന്നതിനായി കിളച്ചത്. 

എന്തിനാ ഇത്ര വലിയ തടമെടുക്കുന്നേ എന്ന് ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല. നാല് പേര് ചേര്‍ന്നാ കിളച്ചുകൊണ്ടിരുന്നതെന്നും അഖിലിന്റെ അയല്‍ക്കാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. 

മക്കള്‍ നിരപരാധിയാണെന്ന് വരുത്താന്‍ ചില മാധ്യമ പ്രതിനിധികളെ വീട്ടില്‍ വിളിച്ച് വരുത്തി നല്‍കിയ വിശദീകരണത്തില്‍തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം ക്രൂരമായ കൊലപാതകത്തിന് മക്കള്‍ക്ക് അച്ഛന്റെ ഒത്താശയുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം അഴുകി മണംവരാതിരിക്കാന്‍ ഉപ്പു ചേര്‍ക്കാന്‍ ഉപദേശിച്ചതാരെന്നതും അന്വേഷിക്കുന്നുണ്ട്.മകന്റെ മൊഴിയോടെ ഇനി കഞ്ചാവ് മണിയനെ പോലീസ് ചോദ്യം ചെയ്യുക തന്നെ ചെയ്യും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends