ധൈര്യമുണ്ടെങ്കില്‍ പുറത്താക്കട്ടെ പിള്ള

യുഡിഎഫ് തന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്ന് ആര്‍. ബാലകൃഷ്ണ പിള്ള. 28നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ തന്നെ പുറത്താക്കിയാലെ ജനങ്ങളുടെ മുന്നില്‍ ചെല്ലാന്‍ കഴിയൂ. തനിക്കാരെയും ഭയമില്ല. സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാര്‍ വിഷയത്തില്‍ തന്റെ നിലപാട് ശരിയാണ്. പുറത്താക്കിയാല്‍ തനിക്ക് കൂടുതല്‍ തെളിവുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാനാവും. യുഡിഎഫില്‍ നിന്നു പുറത്താക്കുമെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് അവതരിപ്പിക്കണോയെന്ന് മാണിക്കു തീരുമാനിക്കാം. അതിനുള്ള ധാര്‍മികതയുണ്ടോയെന്ന് സ്വയം മനസ്സിലാക്കട്ടേ. താന്‍ അഴിമതി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗത്തിനും ബാലകൃഷ്ണ പിള്ള ശക്തമായ രീതിയില്‍ മറുപടി നല്‍കി. യുഡിഎഫ് എന്ന കൊമ്പുണ്ടാക്കിയത് താനാണ്. അത് മുറിക്കാനും തനിക്ക് അവകാശമുണ്ട്. തന്നെക്കാള്‍ പക്വത ഗണേഷിനുണ്ടെന്ന് പറയുന്നതില്‍ സന്തോഷം. രണ്ടാഴ്ച മുന്‍പ് ഇതേ പത്രം ഗണേഷിനെതിരെ എഴുതിയെന്നും പിള്ള പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























