Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഒപ്പം ജീവിക്കണമെന്ന് രാഖി വാശി നിര്‍ബന്ധിച്ചു:- ഒഴിവാക്കിയാൽ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞു... ഇതോടെ അരങ്ങേറിയത് ക്രൂര കൊലപാതകം- കുഴിയെടുക്കാൻ ഒപ്പം കൂടിയത് അച്ഛൻ... പോലീസിന് മുന്നിൽ മണിമണിയായി എല്ലാം ഏറ്റുപറഞ്ഞ് അഖിൽ...കഞ്ചാവ് മണിയൻ മക്കളോടൊപ്പം കൂടിയത് കഞ്ചാവ് ലഹരിയിലോ?

28 JULY 2019 12:10 PM IST
മലയാളി വാര്‍ത്ത

 

അമ്പൂരിയിൽ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളെല്ലാം അറസ്റ്റിലായതോടെയാണ് പൊലിസ് ഞായറാഴ്ച തന്നെ തെളിവെടുപ്പ് നടത്താന്‍ ഒരുങ്ങുന്നത്. ഇന്നലെ രാത്രിയാണ് മുഖ്യപ്രതിയും സൈനികനുമായ അഖില്‍ പിടിയിലാകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പൊലിസ് പിടികൂടിയത്. രാത്രിയോടെ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ഇയാളെ വിമാനത്താവളത്തിനകത്തും പുറത്തുമായി കാത്തുനിന്ന ഷാഡോ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ രാത്രിതന്നെ ഡിവൈ.എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയിരുന്നു. യുവതിയുടെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തത് അച്ഛന്‍റെ സഹായത്തോടെയാണെന്ന് ഒന്നാം പ്രതി അഖില്‍ പൊലീസിന് മൊഴി നല്‍കി.

 

ഒപ്പം ജീവിക്കണമെന്ന് രാഖി വാശി നിര്‍ബന്ധിച്ചു. ഒഴിവാക്കിയാൽ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. അച്ഛന് കൊലപാതകത്തിൽ പങ്കില്ല. കുഴി മുന്‍കൂട്ടി തയ്യാറാക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം കശ്മീരിലെ ലേയിലേക്കാണ് താന്‍ പോയത്. രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരന്‍ രാഹുലാണെന്നും അഖില്‍ മൊഴി നല്‍കി. ഇന്ന് രാഹുലിനെയും അഖിലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. 

 

പറമ്പിൽ കിളച്ചതും, കുഴിച്ചു മൂടിയതുമെല്ലാം അച്ഛൻ മണിയന്‍റെ കൂടി അറിവോടെയാണെന്ന് അയൽവാസികളും വെളിപ്പെടുത്തുന്നുണ്ട്. ഇത്രയും ആഴമേറിയ കുഴി എന്തിനാണെന്ന ചോദ്യത്തിന് മരം നടാനാണെന്നു മറുപടി നല്‍കിയതായും പ്രദേശവാസികള്‍ മൊഴി നല്‍കി. കൃഷി പണി നടക്കുന്ന സ്ഥലം ആയതിനാല്‍ സംശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ''എന്തിനാ ഇത്ര വലിയ തടമെടുക്കുന്നേ, കുഴിയെടുക്കുന്നേ എന്ന് ഞാൻ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല. നാല് പേര് ചേ‍ർന്നാ കുഴിച്ച് കിളച്ചുകൊണ്ടിരുന്നത്'', അഖിലിന്‍റെ അയൽക്കാർ പറയുന്നു. അഖിലിന്‍റെ വീടിന്‍റെ തൊട്ടയൽവാസി പറയുന്നതിങ്ങനെ: ''എന്‍റെ വീടിന്‍റെ അതിർത്തിയിലുള്ള മതിലിൽ നിന്ന് രണ്ട് മീറ്റർ മാത്രം അകലമേയുള്ളൂ ഈ മൃതദേഹം കിടന്നയിടം. അവിടെ നല്ല രീതിയിൽ കിള നടന്നിരുന്നു. അപ്പനും മക്കളും അങ്ങനെ നാല് പേരുണ്ടവിടെ. അങ്ങനെ കിള നടന്നപ്പോൾ എന്താണെന്ന് ഞാൻ ചെന്ന് ചോദിച്ചു. രണ്ട് ദിവസം മുമ്പ് ഈ പ്രദേശത്ത് നിന്ന് മൃതദേഹം എടുത്തപ്പോഴാണ് എന്‍റെ നെഞ്ചത്ത് ചവിട്ടിയാണ് ഇവരിത് ചെയ്തതെന്ന് മനസ്സിലായത്'', അഖിലിന്‍റെ ഒരു അയൽവാസി പറയുന്നു.

 

''ആ പയ്യൻമാരുടെ അച്ഛൻ പറയുന്നത് ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ്. ഇത് നൂറു ശതമാനം കള്ളമാണ്. അയാൾ നാക്കെടുത്താൽ പറയുന്നത് നുണയാണ്. ഇവിടെ മുഴുവൻ കിളച്ച് മറിച്ചത് അയാളുടെ അറിവോടെയാണ്. പൊലീസ് കേസിൽ നല്ല രീതിയിൽ അന്വേഷണം നടത്തണം. ഇതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് തോന്നുന്നതെന്ന്'' മറ്റൊരു അയൽവാസിയും പറയുന്നു. കൊലപാതകത്തിനു മുന്‍പ് കുഴി തയാറാക്കിയിരുന്നതായും കുഴി തയാറാക്കുന്നത് അയസല്‍വാസികളും മറ്റും അറിഞ്ഞിരുന്നെന്നും അഖില്‍ പറഞ്ഞു. ഇതോടെ മറ്റുള്ളവര്‍ത്തും സംഭവത്തില്‍ പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ രാഖിയെ കാറിനുള്ളില്‍ വച്ചായിരുന്നു കൊലപ്പെടുത്തിയത്. ഈ കാര്‍ പൊലിസ് ശനിയാഴ്ച കണ്ടെത്തിയിട്ടുണ്ട്. ഇനി രാഖിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്താനുണ്ട്. ഇതുകൂടി കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകുമെന്ന പ്രതീക്ഷയിലാണു പൊലിസ്.

 

പൂവാര്‍ സ്വദേശിയായ രാഖിയെയാണ് അഖിലും സഹോദരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മറ്റ് രണ്ട് പേരെയും പൊലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒരുമാസമായി യുവതിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തുന്നതിനിടെ അഖിലിന്റെ പുതുതായി നിര്‍മിക്കുന്ന വീടിനോട് ചേര്‍ന്നുള്ള പറമ്ബില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. എറണാകുളത്ത് കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന രാഖി കഴിഞ്ഞമാസം 21ന് വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. കഴിഞ്ഞ ഒരുമാസമായി പൊലിസ് മൃതദേഹത്തിനായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends