Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

14 പേര്‍ പുറത്ത്... കര്‍ണാടകത്തില്‍ യദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പ് നടത്താനിരിക്കേ ശക്തമായ നടപടി സ്വീകരിച്ച് സ്പീക്കര്‍; വിമതരുടെ കാര്യത്തില്‍ തീരുമാനമായതോടെ ബിജെപിയ്ക്ക് സഭയില്‍ ഭൂരിപക്ഷം നേടാം; ബി.ജെ.പി.ക്ക് പിന്തുണ നല്‍കണമെന്ന ആവശ്യവുമായി ജെ.ഡി.എസിലെ ഒരു വിഭാഗവും രംഗത്ത്

28 JULY 2019 12:52 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക രാഷ്ട്രീയ നാടകത്തിന് അന്ത്യമാകുകയാണ്. വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് മനസമാധാനത്തോടെ ഭരിക്കാന്‍ കഴിയുന്ന അവസ്ഥയായി. വിമത എംഎല്‍എമാരെ അയോഗ്യരാക്കാതിരുന്നെങ്കില്‍ അവര്‍ ഒരു പക്ഷെ അവര്‍ തിരികെ സ്വന്തം പാര്‍ട്ടികളില്‍ പോയാല്‍ ബിജെപി സര്‍ക്കാരിന് വലിയ ഭീഷണിയായേനെ. കര്‍ണാടകത്തില്‍ 14 വിമത എംഎല്‍എമാര്‍ അയോഗ്യരെന്ന് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറാണ് വ്യക്തമാക്കിയത്. അയോഗ്യരായവരില്‍ 11 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും അയോഗ്യരാക്കി. കൂടുതല്‍ വിമതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. ജെ.ഡി.എസും, കോണ്‍ഗ്രസും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.

കെ.പി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ കര്‍ണാടക സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച, ഗോഗാക്ക് എം.എല്‍.എ, രമേഷ് ജാര്‍ക്കിഹോളി, അഥാനി എം.എല്‍.എ മഹേഷ് കുമത്തലി, കെ.പി.ജെ.പി എം.എല്‍.എ ആര്‍. ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

അതേസമയം കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കേ ബി.ജെ.പി.ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കണമെന്ന ആവശ്യവുമായി ജെ.ഡി.എസിലെ ഒരുവിഭാഗം എം.എല്‍.എ.മാര്‍. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അതൃപ്തിയുള്ള ചില എം.എല്‍.എ.മാരാണ് ബി.ജെ.പി.യെ പിന്തുണയ്ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. കഴിഞ്ഞദിവസംനടന്ന ജെ.ഡി.എസ്. നിയമസഭാകക്ഷിയോഗത്തില്‍ ചില നേതാക്കള്‍ സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചെന്നും ബി.ജെ.പി.യെ പുറത്തുനിന്നു പിന്തുണയ്ക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ടെന്നും മുന്‍മന്ത്രിയും ജെ.ഡി.എസ്. നേതാവുമായ ജി.ടി. ദേവഗൗഡയാണ് അറിയിച്ചത്.

എന്നാല്‍, ജി.ടി. ദേവഗൗഡയുടെ പരാമര്‍ശം തള്ളി ദേശീയാധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ രംഗത്തെത്തി. ബി.ജെ.പി.യെ പിന്തുണയ്ക്കുമോ എന്ന ചോദ്യംതന്നെ അപ്രസക്തമാണെന്നും ജി.ടി. ദേവഗൗഡയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷമായി തുടരും. എല്ലാവരും താത്പര്യപ്പെടുകയാണെങ്കില്‍ തിങ്കളാഴ്ച അവതരിപ്പിക്കുന്ന ധനകാര്യ ബില്ലിനെ ജെ.ഡി.എസ്. പിന്തുണയ്ക്കുമെന്നും എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.

ജെ.ഡി.എസ്. ബി.ജെ.പി.യുടെ ബി ടീമാണെന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് കോണ്‍ഗ്രസ് പറഞ്ഞതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജെ.ഡി.എസ്. സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രവര്‍ത്തിച്ചെന്നും യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ.മാര്‍ പറഞ്ഞതായി ജി.ടി. ദേവഗൗഡ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജെ.ഡി.എസിനെ പിന്തുണച്ചത് ബി.ജെ.പി.ക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചാണ്. എന്നാല്‍, നമ്മള്‍ അവരെ നിരാശപ്പെടുത്തി. ഇപ്പോഴെങ്കിലും ബി.ജെ.പി.യെ പിന്തുണയ്ക്കാമെന്നാണ് എം.എല്‍.എ.മാര്‍ പറയുന്നതെന്നും ജി.ടി. ദേവഗൗഡ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകീട്ട് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ജെ.ഡി.എസിലെ ഒരു വിഭാഗം ബി.ജെ.പി.യെ പിന്തുണയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends