Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഭാര്യയെ കൊലപ്പെടുത്തിയ അഖിലിന്റെ പിതാവ് അമ്പൂരിയിലെ പ്രധാന വില്ലൻ; മലയോരത്ത് കഞ്ചാവ് കച്ചവടവുമായി നടന്ന കഞ്ചാവ് മണിയൻ മകൻ പട്ടാളത്തിൽ പോയതോടെ തട്ടിപ്പ് പരിപാടികൾ നിർത്തി മാന്യവേഷം അണിഞ്ഞു: നാടിനെ ഞെട്ടിച്ച കൊലപാതകത്തിന് മക്കള്‍ക്ക് ഒത്താശ ചെയ്തതും മണിയൻ- മൃതദേഹം അഴുകി മണംവരാതിരിക്കാന്‍ ഉപ്പു ചേര്‍ക്കാന്‍ മക്കളോട് ഉപദേശിച്ചത് അച്ഛന്റെ ബുദ്ധിയെന്ന് സംശയം

28 JULY 2019 03:26 PM IST
മലയാളി വാര്‍ത്ത

അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി വീട്ടു വളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ വൻ ഗൂഢാാലോചന നടന്നതായി പോലീസ് വ്യക്തമാക്കിരുന്നു. അഖിലും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങൾക്ക് വരെയുള്ള പങ്കിന് തെളിവാണ് പൊലീസ് ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത്. വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു എന്നും വിവാഹിതരായിരുന്നു എന്നും അഖിൽ സമ്മതിച്ചു. മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോൾ രാഖി നിരന്തരമായി ആത്മഹത്യാഭീഷണി മുഴക്കി. മറ്റൊരു വിവാഹം കഴിച്ചാൽ സ്വൈര്യമായി ജീവിക്കാൻ സമ്മതിക്കില്ലെന്നും പൊലീസിൽ അറിയിക്കുമെന്നും രാഖി നിലപാടെടുത്തു. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അഖിൽ പറയുന്നത്.

കൊലപാതകത്തിൽ അച്ഛന് പങ്കില്ലെന്ന് പറയുന്ന അഖിൽ പക്ഷെ കുഴിയെടുക്കുന്നതിനും മറ്റും അച്ഛൻ മണിയൻ സഹായിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. രാഖിയെ കൊല്ലും മുമ്പെ കുഴിച്ച് മൂടാനുള്ള കുഴി വീട്ടുവളപ്പിൽ ഒരുക്കിയിരുന്നു. ഇതിന് അച്ഛന്‍റെ സഹായവും ഉണ്ടായിരുന്നു എന്നാണ് അഖിൽ പറയുന്നത്. ഇതോടെ കേരളം ഞെട്ടിയ ക്രൂര കൊലപാതകത്തിൽ സംശയ നിഴലിൽ നിൽക്കുന്ന കഞ്ചാവ് മണിയൻ എന്ന് വിളിക്കുന്ന രാജേന്ദ്രൻ നായരെക്കുറിച്ചുള്ള കഥകളാണ് അയൽവാസികളിൽ നിന്ന് പുറത്ത് വരുന്നത്.


ഒരു കാലത്ത് അമ്പൂരിയിലെ വില്ലനായിരുന്നു കഞ്ചാവ് മണിയന്‍. മലയോരത്ത് കഞ്ചാവ് കച്ചവടവുമായി നടന്ന രാജപ്പന്‍ നായര്‍. ഇയാളുടെ യഥാര്‍ത്ഥ പേരു പോലും ആര്‍ക്കും അറിയില്ലായിരുന്നു. അമ്ബൂരിയില്‍ ഭീതി വിടര്‍ത്തി കഞ്ചാവ് കച്ചവടവുമായി മണിയന്‍ നടന്നു. രണ്ട് ആണ്‍ മക്കളും വളര്‍ന്നു വലുതായി. ഇളയവന്‍ പട്ടാളത്തില്‍ പോയതോടെ പ്രത്യക്ഷത്തിലെ തട്ടിപ്പുകള്‍ മണിയന്‍ നിര്‍ത്തി. ഇതോടെ മണിയന്‍ രാജേന്ദ്രന്‍ നായരായി. പുതിയ വീടിന്റെ പണിത്തിരക്കിലായി. ഈ മണിയന്‍ രാഖിയുടെ കൊലപാതകത്തോടെ വീണ്ടും അമ്പൂരിയിലെ വില്ലനാകുകയാണ്. വര്‍ഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തിയിരുന്നതിനാലാണ് മണിയന് കഞ്ചാവ് മണിയന്‍ എന്ന പേര് വീണത്. പൊലീസിന്റെ പിടിയില്‍ അകപ്പെടാതെ കഴിയാനുള്ള വൈദഗ്ധ്യം ഇയാള്‍ക്കുണ്ടായിന്നു. ക്രൂരമായ കൊലപാതകത്തിന് മക്കള്‍ക്ക് അച്ഛന്റെ ഒത്താശയുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം അഴുകി മണംവരാതിരിക്കാന്‍ ഉപ്പു ചേര്‍ക്കാന്‍ ഉപദേശിച്ചതാരെന്നതും അന്വേഷിക്കുന്നുണ്ട്. ഇതിന് പിന്നിലും അച്ഛനാണെന്നാണ് പോലീസ് സംശയിക്കുന്നത്.


രാജപ്പന്‍ നായരുടെ കുടുംബത്തിന്റെ ക്രൂരതയാണ് രാഖിയുടെ കൊലപാതകം അമ്പൂരിയിൽ ചര്‍ച്ചയാക്കുന്നത്. എല്ലാത്തിനും പിന്നില്‍ ആണ്‍മക്കളാണെന്ന് പറഞ്ഞ് കേസ് ഒഴിവാക്കാന്‍ രാജപ്പന്‍ എന്ന മണിയന്‍ ശ്രമിച്ചിരുന്നു. ഇത് തകര്‍ക്കുന്നതാണ് അഖിലിന്റെ മൊഴി. ഇതോടെ രാജപ്പനും കുടുങ്ങും. രാഖിയുടെ മൃതദേഹം കണ്ടെടുത്തപ്പോള്‍ മണിയന്‍ ഒളിവിലായിരുന്നു. പിന്നീട് കേസില്‍ പ്രതിയാകാതിരിക്കാന്‍ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തി. മക്കളെ ന്യായീകരിക്കാതെ അന്വേഷണവുമായി സഹകരിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ വീട്ടില്‍ കുഴിയെടുക്കാന്‍ അച്ഛനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. അപ്പോഴും മണിയന്‍ വീട്ടില്‍ തുടര്‍ന്നു. ഇതിനിടെയാണ് അറസ്റ്റിലായ അഖിൽ അച്ഛന്റെ പങ്കും അന്വേഷണ സംഘത്തിന് മുമ്പിൽ വെളിപ്പെടുത്തിയത്. 

അഖിലിന്റെ അച്ഛന്‍ മണിയന്‍ എന്ന കഞ്ചാവ് മണിയന്‍ പറയുന്നതെല്ലാം കള്ളമെന്ന് അയല്‍വാസികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തി. രാഖിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം മൃതദേഹം മറവു ചെയ്യാന്‍ പറമ്ബില്‍ കുഴിയെടുത്തത് അച്ഛന്റെ കൂടി നിര്‍ദ്ദേശ പ്രകാരമാണെന്നും കുഴിച്ചുമൂടിയപ്പോള്‍ മണിയനും മക്കള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നുമാണ് അയല്‍വാസികളുടെ മൊഴി. അഖിലും രാഹുലും മണിയനും അയല്‍ക്കാരനും ആദ്യം പടിയിലായ ആദര്‍ശും ചേര്‍ന്നാണ് പറമ്ബില്‍ കുഴിയെടുക്കുന്നതിനായി കിളച്ചത്. 'ആ പയ്യന്മാരുടെ അച്ഛന്‍ പറയുന്നത് ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ്. ഇത് നൂറു ശതമാനം കള്ളമാണ്. അയാള്‍ നാക്കെടുത്താല്‍ പറയുന്നത് നുണയാണ്. ഇവിടെ മുഴുവന്‍ കിളച്ച്‌ മറിച്ചത് അയാളുടെ അറിവോടെയാണ്'-- ഇതാണ് നാട്ടുകാരുടെ മൊഴി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends