അനുജനു പിന്നാലെ ജ്യേഷ്ഠനും... അനുജന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നതിനിടെ ബൈക്കപകടത്തില്‍ ജ്യേഷ്ഠന് ദാരുണാന്ത്യം... ഇരട്ട ദുരന്തത്തില്‍ പതറി കുടുംബം

അനുജന്‍ മരിച്ചതിനു പിന്നാലെ ജ്യേഷ്ഠനും പോയത് ആ കുടുംബത്തെയാകമാനം ദുഖത്തിലാഴ്ത്തി. അനുജന്‍ മരിച്ച് 41ാം ദിവസമാണ് ജ്യേഷ്ഠനും മരിച്ചത്. ഇരട്ട ദുരന്തത്തില്‍ പതറിയിരിക്കുകയാണ് കുടുംബം മുഴുവന്‍. അനുജന്‍ ബൈക്ക് അപകടത്തിലാണ് മരിച്ചത്.
41ാം ദിവസം മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നതിനിടെ ജ്യേഷ്ഠനും ബൈക്ക് അപകടത്തില്‍ തന്നെ മരണപ്പെടുകയായിരുന്നു. അടയ്ക്കാപുത്തൂര്‍ കാഞ്ഞിംകുന്നത്ത് പരേതരായ അയ്യപ്പന്റെയും പാറുവിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ (48) ആണ് മരിച്ചത്. 40 ദിവസം മുന്‍പ് അനുജന്‍ വേലായുധന്‍ കോയമ്പത്തൂരില്‍ പ്ലമ്പിങ് ജോലി കഴിഞ്ഞു രാത്രി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ ബസ് ബൈക്കില്‍ ഇടിച്ചാണ് മരിച്ചത്. ഇതിന്റെ മരണ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ശരിയാക്കുന്നതിനു വേണ്ടി ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍ കോയമ്പത്തൂരില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.
ബൈക്കില്‍ അടയ്ക്കാപുത്തൂരിലേക്കു വരമ്പോള്‍ പത്തിരിപ്പാല ഭാഗത്ത് റോഡില്‍ ചെളിവെള്ളം നിറഞ്ഞ കുഴിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണപ്പെട്ടത്.
L
https://www.facebook.com/Malayalivartha






















